Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവ്
മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. തമിഴ്നാട് കോസവപാളയം സ്വദേശി വിജിയെയാണ് (42) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. 2018 ജൂലൈ 11നാണ് കേസിനാസ്പദ സംഭവം.
പൂപ്പാറയിൽനിന്ന് 1.050 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്നെന്നാണ് കേസ്. അടിമാലി എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ജീസണും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ ആയിരുന്ന ടി.എ. അശോക് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.