ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപേർ പിടിയിൽ

മു​ട്ടം: ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ. മു​ട്ടം സ്വ​ദേ​ശി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മെ​ൽ​ബി​ൻ മ​ധു (19) ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ച​ള്ളാ​വ​യ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ സൂ​ക്ഷി​ച്ച ബൈ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി മോ​ഷ​ണം പോ​യ​ത്. ഉ​ട​മ​യാ​യ മ​നു മു​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പി.​സി.​ടി കോ​ള​നി​ക്ക് സ​മീ​പം മൂ​ന്ന് പേ​ർ ഇ​തേ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി. മു​ട്ടം പൊ​ലീ​സ് എ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​രെ ജു​വൈ​ന​ൽ കോ​ട​തി​യി​ലും മെ​ൽ​ബി​നെ ഇ​ടു​ക്കി കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി.

ബൈ​ക്ക് വി​റ്റ് പ​ണം സ​മ്പാ​ദി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് മു​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Bike theft; Four people, including three minors, have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.