മൂലമറ്റത്തുനടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി താഴ് വാരം കോളനിയിൽ നിന്നും ആളുകളെ രക്ഷാകേന്ദ്രത്തിലേയ്ക്കു മാറ്റുന്നു.
മൂലമറ്റം: തുരുതുരാ ആംബുലൻസും,ഫയർഫോഴ്സും,പൊലീസും ചീറിപ്പാഞ്ഞത് മൂലമറ്റത്ത് ഉള്ളവരെ ആദ്യം പരിഭ്രാന്തരാക്കി. പിന്നീടാണ് അറിഞ്ഞത് ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പുകളാണ് നടന്നതെന്ന്. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം മുതലായവ ഉണ്ടായാൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനത്തിന്റെ ട്രയലായാണ് മൂലമറ്റത്ത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ നടത്തിയത്. പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള താഴ്വാരം കോളനി, മൂലമറ്റം വൈദ്യുതി നിലയം എന്നിവിടങ്ങളിലാണ് ഇത് സംഘടിപ്പിച്ചത്. തൽക്കാല ക്യാംപായി മൂലമറ്റം ഐ.എച്ച്.ഇ.പി സ്കൂളും ഏറ്റെടുത്തു.
വൈദ്യുതി നിലയത്തിൽ കുടുങ്ങിയ 18 പേരെയും താഴ്വാരം കോളനിയിലെ 12 പേരെ രക്ഷപ്പെടുതുന്നതും ഡ്രില്ലിന്റെ ഭാഗമായി നടത്തി. രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരുമണി വരെ സൈറൺമുഴക്കി ഫയർഫോഴ്്സ്, ആമ്പുലൻസ്, പൊലീസ് വാഹനങ്ങൾ ടൗണിലൂടെ ചീറുപ്പാഞ്ഞത് നാട്ടുകാരിൽ അമ്പരപ്പുണ്ടാക്കി. തൊടുപുഴ എൽ.എ തഹസീൽദാർ കെ.എച്ച് സക്കീറിന്റെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടന്നത്.
എൻ.ഡി.ആർ.ഫ് അസിസ്റ്റന്റ് കമാൻഡർ ആർ. ശ്രീധർ, ഇൻസ്പെക്ടർ യാദവ്്, കാഞ്ഞാർ എസ്.എച്ച്.ഓ ശ്യാംകുമാർ, എസ്.ഐ അബ്ദുൽകാദർ, അഗ്നിശനമസേന സ്റ്റേഷൻ ഓഫിസർ അബ്ദുൽ അസീസ്, എം.വി മനോജ്, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, പഞ്ചായത്ത് സെക്രട്ടറി ജി.ആർ സതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.