അരുണിനെ ആംബുലൻസിൽ കയറ്റുന്നു
Posted On
date_range Updated On
date_range അടിമാലി ചൂരക്കട്ടൻ ഉന്നതിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; യുവാവിനെ രക്ഷിച്ച് നാട്ടുകാർ
അടിമാലി (ഇടുക്കി): കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കുടുങ്ങിയയാളെ നാട്ടുകാർ രക്ഷിച്ചു. അടിമാലി പഞ്ചായത്തിലെ ചൂരക്കട്ടൻ ആദിവാസി ഉന്നതിയിലാണ് സംഭവം. മാങ്കോയിക്കൽ അരുണി (39) നെയാണ് രക്ഷിച്ചത്. തുടർച്ചയായി മണ്ണിടിഞ്ഞുവീഴുന്നതിനിടെ സാഹസികമായാണ് അരുണിനെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്തുതന്നെ ഉണ്ട്. ജില്ലയിലെ അവികസിത ആദിവാസി ഉന്നതികളിൽ ഒന്നാണ് ചൂരക്കട്ടൻ ഉന്നതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.