യുവാവിെൻറ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം: വീട്ടമ്മ ഒളിവിൽ
കുമളി: അയൽവാസിയായ യുവാവിെൻറ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ പ്രതിയായ വീട്ടമ്മ ഒളിവിൽ. കുമളി എസ്.ഐ അഭിലാഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാൻ വെള്ളിയാഴ്ച ചക്കുപ്പള്ളത്തെ വീട്ടിലെത്തിയെങ്കിലും ഇവർ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ചക്കുപള്ളം സ്വദേശി മനുവിനാണ് (26) വെട്ടേറ്റ് ഇടതു കൈപ്പത്തി നഷ്ടമായത്. മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുവിനെ വെട്ടിയ അയൽവാസിയായ ജോമോൾക്കെതിരെയാണ്(40) കേസെടുത്തത്. ജോമോളുടെ സ്ഥലത്ത് മാലിന്യങ്ങൾ ഇട്ടത് സംബന്ധിച്ച തർക്കമാണ് വഴക്കിലും വെട്ടിലും കലാശിച്ചത്. മുമ്പും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.
വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്ന മനു മുമ്പ് കഞ്ചാവ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, മനുവിെൻറ അറ്റുപോയ കൈപ്പത്തി ഒമ്പത് മണിക്കൂർ നീണ്ട മൈക്രോവാസ്കുലർ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.
എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പുലർച്ച 2.45ന് തുടങ്ങിയ ശസ്ത്രക്രിയ വെള്ളിയാഴ്ച ഉച്ചക്ക് 12.15നാണ് പൂർത്തിയായത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.