വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് ഏ​ല​ക്ക ത​ട്ടി​യെ​ടു​ത്തു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഏ​ല​ക്ക വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് അ​ഞ്ച്​ കി​ലോ ഏ​ല​ക്ക ത​ട്ടി​യെ​ടു​ത്ത് ക​ട​ന്ന ര​ണ്ടു​പേ​രെ പൊ​ലീ​സ്​ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. മ​ല​പ്പു​റം, ഇ​ര​ണി​മാ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ലി​യാ​ട് ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (21), കാ​ട്ടി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ആ​ബി​ദ് അ​ലി (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ വ്യാ​പാ​രി​യാ​യ സു​ലൈ​മാ​ൻ ഇ​ബ്രാ​ഹിം എ​ന്ന ആ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ ഏ​ല​ക്ക ത​ട്ടി​യെ​ടു​ത്ത​ത്.

ഗ​ൾ​ഫി​ലേ​ക്ക് അ​യ​ക്കാ​നെ​ന്ന പേ​രി​ൽ അ​ഞ്ച്​ കി​ലോ ഏ​ല​ക്ക വാ​ങ്ങി​യ ശേ​ഷം ഗൂ​ഗി​ൾ​പേ ചെ​യ്ത​താ​യി ഇ​വ​ർ മെ​സേ​ജ് കാ​ട്ടി. ഏ​ല​ക്കാ​യു​മാ​യി ബൈ​ക്കി​ൽ ക​യ​റി സ്ഥ​ലം വി​ട്ടു. എ​ന്നാ​ൽ, വ്യാ​പാ​രി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​രാ​തി​രു​ന്ന​തോ​ടെ ത​ട്ടി​പ്പ് മ​ന​സ്സി​ലാ​ക്കി പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​മ​ളി ഭാ​ഗ​ത്തേ​ക്ക് പോ​യ ത​ട്ടി​പ്പു​കാ​രെ എ​സ്.​ഐ. ശ്രീ​ലാ​ൽ, എ.​എ​സ്.​ഐ അ​ക്ബ​ർ അ​ലി, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷ​മീ​ർ, ബ​ഷീ​ർ, ഷൈ​ൻ, അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മു​ഹ​മ്മ​ദ് ഷ​രീ​ഫി​ന്റെ പേ​രി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Two arrested for duping businessman into stealing cardamom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.