കു​ടി​വെ​ള്ള പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം -പി.​ജെ. ജോ​സ​ഫ്​

തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്കുള്ള 34 കോടിയുടെ കുടിവെള്ള പദ്ധതി വിപുലീകരണം കിഫ്​ബിയിലൂടെ സാധ്യമായത്​ കുടിവെള്ള പ്രശ്​നങ്ങൾക്ക്​ പരിഹാരമായി. ഇതി​െൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു​.

കഴിഞ്ഞ സർക്കാറി​െൻറ കാലത്ത്​ തന്നെ ഇതിനുള്ള പ്രോജക്​ടുകൾ തയാറാക്കി നൽകിയിരു​ന്നു. ബൃഹത്​ പദ്ധതിയായിരുന്നതിനാൽ കിഫ്​​​ബിയിലൂടെ സാധ്യമാക്കുകയായിരുന്നു. പദ്ധതി പൂർത്തിയാകുന്ന​േതാടെ എല്ലാ ദിവസവും നഗരസഭയിൽ എല്ലായിടത്തും കുടിവെള്ളം എത്തുന്ന രീതിയിലേക്ക്​ മാറും. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ്​ ഇപ്പോൾ നഗരത്തിൽ പമ്പിങ്ങ്​ നടക്കുന്നത്​. കൂടാതെ തൊടുപുഴയിലെ പ്രധാനപ്പെട്ട സ്​കൂളാണ്​ ഗേൾസ്​ ഹയർ​െസക്കൻഡറി സ്​കൂൾ എന്നറിയപ്പെടുന്ന അബ്​ദുൽ കലാം ഹയർ സെക്കൻഡറി സ്​കൂളിന്​ നാല്​ കോടിയുടെ മന്ദിര നിർമാണം പൂർത്തിയാക്കിയതും കിഫ്​ബി മുഖേനയാണ്​. അഞ്ച്​ കോടി രൂപയാണ്​ ഇതിനായി വിനിയോഗിച്ചത്​.

കൂടാതെ കാരിക്കോട്​- അഞ്ചിരി -ആനക്കയം കാഞ്ഞാർ ​റോഡി​െൻറ നിർമാണത്തിന്​ സ്​ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 60 കോടിയുടെ എസ്​റ്റിമേറ്റ്​ തയാറായിട്ടുണ്ട്​. പ്രാരംഭ ഘട്ടമായി പത്തുകോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്​.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.