???????????????? ?????????????? ????????????? ???????????????? ????????

തേക്കടിയിൽനിന്ന്​ കശ്മീര്​ തൊട്ടവർ

കുമളി: കോവിഡ് കാലത്തെ പ്രതിസന്ധിക്ക്​ നടുവിൽനിന്ന്​ ജന്മനാട്ടി​െലത്തിയതി​​െൻറ ആശ്വാസത്തിലാണ് സംസ്​ഥാന​ത്തുനിന്ന്​ മടങ്ങിയ കശ്മീരി കുടുംബങ്ങൾ. തേക്കടിയിൽനിന്ന്​ 101 പേർ ഉൾ​െപ്പടെ സംസ്ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ ദിവസം കശ്മീരിലെത്തിയത്. 

കേരളത്തിലെ വ്യാപാരം അവസാനിപ്പിച്ചാണ് പലരുടെയും മടങ്ങിപ്പോക്ക്. കോവിഡും ലോക്ഡൗണും വിനോദ സഞ്ചാര മേഖലയെ തകർത്തെറിഞ്ഞപ്പോൾ പല കശ്മീരി കുടുംബങ്ങളും പട്ടിണിയുടെ വക്കോളമെത്തിയിരുന്നു.ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്​ട്രീയ കക്ഷി നേതൃത്വങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെയെല്ലാം ഇടപെടലിനൊടുവിലാണ് ഉറ്റവരുടെ അടുത്തേക്ക് മടങ്ങിയെത്താൻ കശ്മീരി കുടുംബങ്ങൾക്ക് വഴിതെളിഞ്ഞത്.

ദുരിതകാലത്ത് സഹായിക്കാതെ കുമളി ഗ്രാമപഞ്ചായത്ത് അധികൃതർ കൈമലർത്തിയെങ്കിലും രാഷ്​ട്രീയ കക്ഷികൾ, വ്യാപാരികൾ, ജമാഅത്ത് ഭരണസമിതികളെല്ലാം മടക്കയാത്രക്ക്​ സഹായവുമായി എത്തി. എറണാകുളത്തുനിന്നും പ്രത്യേക ​െട്രയിനിൽ നിശ്ചയിച്ചതിലും വൈകിയാണ് ഇവർ കശ്മീരിലെത്തിയത്. അതിനിടെ, സ്വന്തം നാട്ടിലേക്ക് ബസുകളിൽ ഏറെ കഷ്​ടതകൾ സഹിച്ച് യാത്ര ചെയ്യേണ്ടിയും വന്നു. കോവിഡിനെ തുടർന്ന് വിനോദ സഞ്ചാര മേഖലയുടെ ഭാവി ഇരുളിലായതോടെ, മുന്നോട്ടുള്ള ജീവിതം മിക്ക കശ്മീരി കുടുംബങ്ങൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്​ടിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു.

Tags:    
News Summary - kashmiri families returned from thekkady reached home- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.