വീടുപൂട്ടി യാത്ര പോകുന്നവര്‍ ‘പോല്‍ ആപ്പി’ലൂടെ വിവരം അറിയിച്ചാല്‍ പ്രത്യേക നിരീക്ഷണം
ഇടുക്കി: അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ അക്കാര്യം പൊലീസിന്റെ മൊബൈല്‍ ആപ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഒന്നുമുതല്‍ മേയ് ആറുവരെ 1231 പേരാണ് സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത്.
പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍ ആപ്’ ഡൗൺലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷൻ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും വിവരം നല്‍കണം. ഏഴ് ദിവസം മുമ്പുവരെ വിവരം പൊലീസിനെ അറിയിക്കാം. യാത്രപോകുന്ന ദിവസങ്ങൾ, വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയൽവാസിയുടെയോ പേര്, ഫോൺ നമ്പർ എന്നിവ ആപ്പിൽ നൽകണം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ‘പോൽ ആപ്’ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.