കലക്ടറേറ്റിൽ ചേര്‍ന്ന മെഡിക്കല്‍ കോളജ് അവലോകന യോഗത്തില്‍നിന്ന്
തൊടുപുഴ: നാഷനല്‍ മെഡിക്കല്‍ കൗണ്‍സിലിെൻറ സന്ദര്‍ശനത്തിെൻറ ഭാഗമായി അംഗീകാരത്തിനായുള്ള മുന്നൊരുക്കത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ്. ഇതോടനുബന്ധിച്ച് കലക്ടേററ്റിൽ അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
എന്‍.എം.സിയുടെ അംഗീകാരത്തിനായി സെപ്റ്റംബര്‍ 26ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. അതിനായുള്ള സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അംഗീകാരം ലഭിക്കാതെ പോയ കാര്യങ്ങള്‍ എല്ലാം ഇത്തവണ പരിഹരിച്ചതായി യോഗത്തിൽ അധികൃതർ അറിയിച്ചു.
ജീവനക്കാരുടെ കുറവ് നികത്തും
മെഡിക്കൽ കോളജിൽ 50 വിദ്യാർഥികള്‍ക്കായിരുന്നു അന്ന് സൗകര്യം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാറിെൻറ പുതിയ നിബന്ധനപ്രകാരം 100 വിദ്യാർഥികള്‍ക്ക് വേണ്ട പ്രവേശന സൗകര്യമാണ് ചെയ്യേണ്ടത്. ഓരോ വിഭാഗത്തിലും അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുള്ളത് നികത്തും.
കെട്ടിടങ്ങളുടെ പണി ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ലാബ് സൗകര്യങ്ങള്‍ക്കായുള്ള അക്കാദമിക് കെട്ടിടത്തില്‍ കോവിഡ് -സി.എഫ്.എല്‍.ടി.സിയാണ് പ്രവർത്തിക്കുന്നത്. ഇത് മറ്റേതെങ്കിലും ഒരു കെട്ടിടത്തിലേക്ക് മാറ്റും. വര്‍ക്കിങ് അറേഞ്ച്മെൻറില്‍ മറ്റു ജില്ലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ തിരിച്ചുവിളിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ജീവനക്കാരുടെ കുറവ് നികത്തും.
ഐ.പി ബ്ലോക്കിെൻറ ഉദ്ഘാടനം വേഗത്തില്‍ നടത്തി കോവിഡേതര കിടത്തിച്ചികിത്സക്കും ഉടന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിെൻറ പണി അവസാനഘട്ടത്തിലാണ്. യോഗത്തില്‍ കലക്ടര്‍ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, എം.എം. മണി എം.എല്‍.എ, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡി.എം.ഒ ഡോ. എൻ. പ്രിയ, ഡി.പി.എം ഡോ. സുജിത് സുകുമാരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, മെഡിക്കല്‍ കോളജ് എച്ച്.എം.സി അംഗം സി.വി. വര്‍ഗീസ്, പ്രിന്‍സിപ്പൽ ഡോ. ആർ.എസ്. നിഷ, ആര്.എം.ഒ ഡോ. എസ്. അരുണ്‍, ഡോ. ദീപേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.