മൂലമറ്റം: ജില്ലയിലെ ആദ്യ ജലബജറ്റ് വ്യാഴാഴ്ച പ്രകാശനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ അറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം എന്നീ ആറ് പഞ്ചായത്തിലെയും ജല ആവശ്യകതയും ലഭ്യതയും സംബന്ധിച്ച സമഗ്ര ചിത്രമാണ് ജലബജറ്റിലൂടെ ലഭ്യമാകുന്നത്. വെള്ളം സുലഭമായിരിക്കുമ്പോഴും കുടിവെള്ളക്ഷാമം എന്ന വൈരുധ്യം പരിഹരിക്കുകയാണ് ജലബജറ്റ് തയാറാക്കിയതിന് പിന്നിൽ. ഇതിന് ശാസ്ത്രീയ സമീപനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടുവെക്കുന്നു.
ഉച്ചക്ക് ഒന്നിന് തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ജലബജറ്റ് പ്രകാശനം ചെയ്യും. ആറ് പഞ്ചായത്തുകളുടെയും ബജറ്റ് പ്രകാശനം വരും ദിവസങ്ങളില്‍ നടക്കുമെന്ന് നവകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ. വി.ആര്. രാജേഷ് പറഞ്ഞു.
കൃഷി, ജലസേചനം, ഭൂജലം, മണ്ണുസംരക്ഷണം, മണ്ണ് സര്‍വേ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളും തൊഴിലുറപ്പ് പദ്ധതിയും സഹകരിച്ചാണ് ഹരിതകേരളം മിഷന് ജലബജറ്റ് പൂര്‍ത്തിയാക്കിയത്. സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായാണ് ജലബജറ്റ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.