idl ഗാന്ധിസ്മൃതി യാത്രക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ഈസ്​റ്റ്​ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കുന്നത്ത് ശനിയാഴ്​ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മങ്ങാട്ടുകവലയിലേക്ക് സ്മൃതിയാത്ര നടത്താനായിരുന്നു തീരുമാനം. പരിപാടിയുടെ ഉദ്ഘാടനത്തോട്​ അനുബന്ധിച്ച് മറ്റ് മേഖലകളില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. എന്നാല്‍, കുന്നം മേഖലയിലുള്ള പ്രവര്‍ത്തകരെ പരിപാടി അറിയിച്ചില്ലെന്നാരോപിച്ച്​ പ്രദേശവാസികളായ പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് സമീപത്തെ പട്ടയംകവലയില്‍നിന്ന്​ സ്മൃതിയാത്ര ആരംഭിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുന്നംമേഖലയിലുള്ളവര്‍ ഇല്ലെങ്കിലും പരിപാടി നടത്തുമെന്ന് ചിലര്‍ പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘർഷത്തിൽ ചില പ്രവർത്തകർക്ക്​ നേരിയ പരി​​േക്കറ്റു. പിന്നീട് പട്ടയംകവലയില്‍നിന്നാണ്​ യാത്ര ആരംഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.