ജില്ലയിൽ കനത്ത മഴ തുടരുന്നു

തൊടുപുഴ: പ്രതീക്ഷിച്ചതിനേക്കാൾ വൈകിയെങ്കിലും ജില്ലയിൽ പരക്കെ മഴ ലഭിച്ചുതുടങ്ങി. മേയ് അവസാനവാരം കാലവർഷം ആരംഭിച്ചതായി കാലാവസ്ഥ വകുപ്പ് പ്രവചിച്ചെങ്കിലും മഴ എത്തിയിരുന്നില്ല. ജൂലൈ മുതലാണ് ലഭിച്ച് തുടങ്ങിയത്.

ജൂൺ അവസാനിച്ചപ്പോഴും 65 ശതമാനത്തിലധികം മഴയുടെ കുറവ് ജില്ലയിൽ ഉണ്ടായിരുന്നു. എന്നാൽ, ശനിയാഴ്ചത്തെ കണക്കു പ്രകാരം ജില്ലയിൽ അത് 42 ശതമാനമായി കുറഞ്ഞു. 958.9 മില്ലീമീറ്റർ മഴയാണ് ജൂലൈയിൽ ഇതുവരെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചത് 553.5 മില്ലീമീറ്റർ മാത്രമാണ്.

തൊടുപുഴയിൽ ശനിയാഴ്ച 27.8 മില്ലീമീറ്റർ മഴ ലഭിച്ചു. പീരുമേട് 24, ഇടുക്കി 63.2, മൂന്നാർ 62.4, മൈലാടുംപാറ 33.5 മില്ലീമീറ്റർ എന്നിങ്ങനെയാണ് ലഭിച്ചത്. വരുംദിവസങ്ങളിലും ശക്തമായ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 13 വരെ ജില്ലയിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് 63.2 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ 30.327 ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. നിലവിൽ ഇടുക്കി ജലാശയത്തിൽ പൂർണ സംഭരണശേഷിയുടെ 48 ശതമാനം ജലം അവശേഷിക്കുന്നുണ്ട്.

News Summary - Heavy rain continues in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.