തൊടുപുഴ: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തകേരളം നവകേരളം- കാമ്പയിന്റെ ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. ജൈവ,അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ സ്ഥിരം സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലെ എല്ലാ വാര്‍ഡുകളിലും എം.സി.എഫുകളും ബ്ലോക്ക് നഗരസഭ തലങ്ങളിലും കോര്‍പറേഷനുകളില്‍ മേഖല തലത്തിലും ആര്.ആര്.എഫുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കാമ്പയിനില്‍ പരമാവധി സംഘടനകളെയും സ്ഥാപനങ്ങളെയും പങ്കാളികളാക്കണം.
തദ്ദേശ സ്ഥാപനങ്ങളില്‍ ചേരുന്ന ശുചിത്വ ആരോഗ്യ സമിതികളില്‍ പരമാവധി ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. വാര്‍ഡ് തലത്തില്‍ 50 വീടുകള്‍ ചേരുന്ന ക്ലസ്റ്റര്‍ രൂപവത്കരിച്ചുകൊണ്ട് ഓരോ കുടുംബവുമായും സ്ഥാപനവുമായി നേരിട്ട് സംവദിക്കുകയും കാമ്പയിന് ആശയം എല്ലാ വീടുകളിലും എത്തുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷന്, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം ഘട്ടം -2 എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, എ.ഡി.സി. ശ്രീലേഖ സി, നവകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ. രാജേഷ്, ജില്ല ശുചിത്വമിഷന് കോഓഡിനേറ്റര്‍ ലാല്‍കുമാര്‍ ജെ.ആര് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.