കുഞ്ചിത്തണ്ണി - ഇരുപതേക്കർ റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം
അടിമാലി: ഇരുപതേക്കർ-കുഞ്ചിത്തണ്ണി റോഡിൽ കാന്താരിപ്പടിക്ക് സമീപം സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന ഇരുപതേക്കർ സ്വദേശി ചെമ്പേരിയിൽ മനു മാത്യു (35), സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുഞ്ചിത്തണ്ണി മുഞ്ഞനാട്ട് അഹമ്മദ് അസറുദ്ദീൻ (17), ഇരുപതേക്കർ പുത്തൻപുരക്കൽ ജോസിന്റെ മകൻ ആൽബിൻ (19), കുഞ്ചിത്തണ്ണി മലയിൽ തോമസിന്റെ മകൻ എബിൻ (17)എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ എബിൻ, അസറുദ്ദീൻ എന്നിവർ പ്ലസ് ടു വിദ്യാർഥികളാണ്. ബുധനാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഇരുപതേക്കറിൽനിന്ന് കുഞ്ചിത്തണ്ണിക്ക് പോവുകയായിരുന്ന സ്കൂട്ടറും കുഞ്ചിത്തണ്ണിയിൽനിന്ന് ഇരുപതേക്കറിന് വരുകയായിരുന്ന ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്.
നാട്ടുകാർ നാലുപേരെയും ആശുപത്രിയിൽ എത്തിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്കുശേഷം മനു, ആൽബിൻ, എബിൻ എന്നിവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.