മദപ്പാടിൽ പടയപ്പ; ജാഗ്രത നിർദേശവുമായി വനംവകുപ്പ്

മൂന്നാർ: ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുന്ന പടയപ്പ എന്നു വിളിക്കുന്ന ആന മദപ്പാടിൽ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. ദിവസങ്ങളായി മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുകയാണ്. പൊതുവേ ശാന്തനായ പടയപ്പ മദപ്പാട് കാലത്താണ് അക്രമാസക്തനാകുന്നത്.

കഴിഞ്ഞദിവസം കന്നിമല ടോപ്പ്ഡിവിഷനിൽ ഓട്ടോറിക്ഷ തകർത്തിരുന്നു. മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിന് സമീപം നിർത്തിയിട്ടിരുന്ന കാറും തകർത്തു. പ്രദേശത്ത് വ്യാപകമായി പടയപ്പ പച്ചക്കറി കൃഷി നശിപ്പിക്കുന്നതും പതിവാണ്. പൊതുജനങ്ങളും വാഹനങ്ങളും ആനയിൽ നിന്ന് അകലം പാലിക്കണമെന്ന് വനം വകുപ്പധികൃതർ പറഞ്ഞു. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങൾ പകർത്താനോ പാടില്ല.

നിലവിൽ ആർ.ആർ.ടി സംഘവും വെറ്ററിനറി ഓഫിസറും കാട്ടാനയെ നിരീക്ഷിക്കുന്നുണ്ട്. ജനങ്ങൾ ഇവരുടെ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും സഞ്ചാരികൾ ആനയെ കണ്ടാൽ വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവെച്ചും ഫോൺ മുഴക്കിയും പ്രകോപിപ്പിക്കരുതെന്നും ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മൂന്നാർ റെയിഞ്ച് ഓഫിസർ എസ്. ബിജു അറിയിച്ചു. 

Tags:    
News Summary - Forest Department issues alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.