കാറ്റാടിക്കടവും അടച്ചുപൂട്ടി വനം വകുപ്പ്

വ​ണ്ണ​പ്പു​റം: മീ​നു​ളി​യാ​ന്‍പാ​റ​ക്ക്​​ പു​റ​മെ കാ​റ്റാ​ടി​ക്ക​ട​വ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വും അ​ട​ച്ചു​പൂ​ട്ടി വ​നം വ​കു​പ്പ്. നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്ന കാ​റ്റാ​ടി​ക്ക​ട​വി​ല്‍ ഒ​രു മു​ന്ന​റി​യി​പ്പും ന​ല്‍കാ​തെ​യാ​ണ് ന​ട​പ​ടി. വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ല്‍നി​ന്ന് ഒ​രു​കി​ലോ​മീ​റ്റ​ര്‍ മാ​റി കോ​ട്ട​പ്പാ​റ മ​ല​യു​ടെ ഉ​ച്ചി​യി​ലാ​ണ് കാ​റ്റാ​ടി​ക്ക​ട​വ്. ഇ​വി​ടെ​നി​ന്നാ​ല്‍ എ​റ​ണാ​കു​ളം ന​ഗ​രം ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ദൂ​ര​കാ​ഴ്​​ച​ക​ൾ കാ​ണാം. ത​ണു​ത്ത​കാ​റ്റി​നൊ​പ്പം പു​ല്‍മേ​ടും ചോ​ല​മ​ര​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ഇ​ടി​മി​ന്ന​ല്‍ സൂ​ക്ഷി​ക്ക​ണം എ​ന്നു​മാ​ത്രം. കാ​റ്റാ​ടി​ക്ക​ട​വി​നോ​ട് ചേ​ര്‍ന്ന് അ​മ്പ​തി​ല്‍പ​രം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് വ​നം വ​കു​പ്പ് പ്ര​വേ​ശ​നം ത​ട​ഞ്ഞ് ഫ​ല​കം സ്ഥാ​പി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ചാ​ല്‍ 25,000 രൂ​പ​യും മൂ​ന്ന്​ വ​ര്‍ഷം ത​ട​വു​മാ​ണ് ശി​ക്ഷ.

വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച്​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. കോ​ട്ട​പ്പാ​റ, മീ​നു​ളി​യാ​ന്‍പാ​റ, കാ​റ്റാ​ടി​ക്ക​ട​വ് ,നാ​ക്ക​യം, ആ​ന​ചാ​ടി​ക്കു​ത്ത് എ​ന്നി​വ​യാ​ണ​വ. ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ വ​ണ്ണ​പ്പു​റ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും വ​രു​മാ​ന വ​ര്‍ധ​ന​ക്കും ന​ല്‍കു​ന്ന സം​ഭാ​വ​ന​ക​ള്‍ ചെ​റു​ത​ല്ല. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ വ​നം വ​കു​പ്പി​ന് കീ​ഴി​ല്‍നി​ന്ന്​ മാ​റ്റി പ​ഞ്ചാ​യ​ത്തി​നെ​യോ ഡി.​ടി.​പി.​സി​യെ​യോ ഏ​ല്‍പി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്നാ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് കാ​ളി​യാ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ പ​റ​യു​ന്ന​ത്.

Tags:    
News Summary - forest department closed kattadikkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.