തൊടുപുഴ: കർഷകരുടെ നിസ്സഹകരണവും പ്രതികൂല കാലാവസ്ഥയും മൂലം കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിൽ മെല്ലെപ്പോക്ക്. കുത്തിവെപ്പ് തുടങ്ങി ഒരു മാസത്തോട് അടുക്കുേമ്പാഴും ജില്ലയിൽ 50 ശതമാനം മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്.
ഒക്ടോബർ ആറു മുതൽ നവംബർ മൂന്നുവരെയായിരുന്നു കുത്തിവെപ്പിന് നിശ്ചയിച്ചിരുന്ന തീയതി. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബർ 10വരെ നീട്ടിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പാല് കുറഞ്ഞുപോകും എന്ന തെറ്റിദ്ധാരണയുള്ളതിനാൽ പല കർഷകരും വിസമ്മതം പ്രകടിപ്പിച്ചെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ കനത്ത മഴയും ജോലികൾ മന്ദഗതിയിലാക്കി. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന മാരകമായ വൈറസാണ് കുളമ്പുരോഗം. ചികിത്സ ഫലപ്രദമല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാണ്.
വായിലും മൂക്കിലും അകിടിലും കുളമ്പുകളിലും വ്രണങ്ങള്‍, വർധിച്ച ഉമിനീരൊലിപ്പ്, കുളമ്പ് ഊരിപ്പോകുക, നാവിെൻറയും മുലക്കാമ്പുകളുടെയും ചര്‍മം ഉരിഞ്ഞുപോകുക, എന്നന്നേക്കുമായി പാൽ ഉൽപാദനം ഇല്ലാതെയാകുക, എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്. ഇതോടൊപ്പം പ്രതിരോധശക്തി നഷ്ടപ്പെട്ട് കുരലടപ്പന് പോലുള്ള മറ്റ് രോഗങ്ങള്‍ വേഗത്തില്‍ പിടിപ്പെടാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രോഗ വ്യാപന സാധ്യത പരിഗണിച്ച് കുത്തിവെപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്നും കര്‍ഷകരുടെ വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ക്ക് കുത്തിവെപ്പും പരിഗണിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.