പ​ള്ള​നാ​ട് തി​ങ്ക​ളാ​ഴ്ച കാ​ട്ടു​പോ​ത്തി​റ​ങ്ങി​യ​പ്പോ​ൾ

പള്ളനാട്ടിൽ കാട്ടുപോത്ത് ഭീതി ഒഴിയുന്നില്ല; നാട്ടുകാർ ആശങ്കയിൽ

മ​റ​യൂ​ർ: കാ​ട്ടു​പോ​ത്ത് ഭീ​തി​യൊ​ഴി​യാ​തെ പ​ള്ള​നാ​ട് ഗ്രാ​മം. ഭീ​തി പ​ര​ത്തി തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യും കാ​ട്ടു​പോ​ത്തി​റ​ങ്ങി. ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ലും കാ​ട്ടു​പോ​ത്തു​ക​ൾ സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കാ​ർ​ത്തി​കി​നെ ആ​ക്ര​മി​ച്ച കാ​ട്ടു​പോ​ത്ത് ഉ​ൾ​പ്പെ​ടെ അ​ഞ്ചി​ല​ധി​കം കാ​ട്ടു​പോ​ത്തു​ക​ൾ പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​ന്ന​വ​ര ക​നാ​ലി​നോ​ട് ചേ​ർ​ന്ന ക​നാ​ൽ​പാ​ത​യി​ലൂ​ടെ മൂ​ന്ന് കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​മാ​യി ന​ട​ന്നു​വ​രു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. വ​നം വ​കു​പ്പി​ന്റെ ആ​ർ.​ആ​ർ.​ടി രാ​ത്രി​യും പ​ക​ലു​മാ​യി കാ​ട്ടു​പോ​ത്തു​ക​ളെ വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും, പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടു​പോ​ത്തു​ക​ൾ ഇ​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും, ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. നി​ല​വി​ൽ കാ​ട്ടു​പോ​ത്തു​ക​ളെ ഓ​ടി​ച്ചു​വി​ടു​ന്ന​തി​ൽ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ഒ​തു​ങ്ങു​ന്ന​തെ​ന്നും അ​വ​ർ പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ള്ള​നാ​ട് ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്തെ കൊ​ല്ലം​പാ​റ പാ​ലം ഭാ​ഗ​ത്ത്, ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് കാ​ട്ടു​പോ​ത്തി​നെ വീ​ണ്ടും ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​ർ.​ആ​ർ.​ടി. സം​ഘം അ​തി​നെ വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​വി​ട്ടു.

രാ​ത്രി വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ, കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ, ക​മു​ക്, തെ​ങ്ങ് എ​ന്നി​വ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ ത​മ്പ​ടി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള പ​ള്ള​നാ​ട് ഗ്രാ​മ​ത്തി​ലെ ഇ​ടു​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ കാ​ട്ടു​പോ​ത്തു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും, മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​തി​ന് മു​മ്പ് സ്ഥി​ര​മാ​യ പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ആ​ർ.​ആ​ർ.​ടി ടീം 24 ​മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നാ​യു​ള്ള ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​രെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ അ​ബ്ജു കെ. ​അ​രു​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Residents Live in Fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.