മറയൂർ: തേയിലത്തോട്ടം മേഖലയിൽ മാത്രം വർഷങ്ങളായി കണ്ടുവന്ന ഒറ്റയാൻ പടയപ്പ രണ്ട് ആഴ്ചയായി മറയൂരിന് സമീപം പാമ്പൻമല, കാപ്പി സ്റ്റോർ, ചട്ട മൂന്നാർ, ലക്കം ന്യൂ ഡിവിഷൻ, തലയാർ, കടുകുമുടി എന്നീ പ്രദേശങ്ങളിൽ ഭീതിപരത്തുന്നു. കഴിഞ്ഞദിവസം രാത്രി പാമ്പൻമലയിൽ ലയങ്ങളിൽ ആന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ലയത്തിലെ ശിങ്കാരത്തിന്റെ വീടിനു മുന്നിലെത്തിയ ആന മേൽക്കൂര തകർത്തു. പിന്നീട് വീടിന്റെ ജനലും വാതിലും തകർത്ത് ആന ചോറ്റുപാത്രം എടുത്തു. ആക്രമണം തുടർന്നതോടെ കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടു. സമീപത്ത് രാജയുടെ വീട്ടിലെത്തി ഓടുകൾ ഇളക്കിയെറിഞ്ഞു. ഈ സമയത്ത് വീടിനുള്ളിൽ രാജയുടെ കുടുംബാംഗങ്ങൾ അഞ്ചുപേർ ഉണ്ടായിരുന്നു. ഇവർ രാത്രിയും ഭീതിയോടെയാണ് കഴിഞ്ഞുകൂടിയത്. ഞായറാഴ്ച പകൽ പാമ്പൻ മലയിലും തേയിലത്തോടിനു സമീപമാണ് പടയപ്പ നിന്നിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.