വണ്ണപ്പുറം: മുള്ളരിങ്ങാട് വെള്ളെള്ള് കലുങ്കിനടിയിലെ വെള്ളത്തിൽ വീണുകിടന്ന നിലയിൽ കണ്ടെത്തുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ മരിക്കുകയും ചെയ്ത വെള്ളെള്ള് കരിക്കാട്ട് കുഴിയിൽ ക്രിസ്റ്റി എൽദോസിന്റെ മരണ കാരണം കണ്ടെത്താൻ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കൊച്ചി ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ സൂസൻ മാത്യുവിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് പരിശോധന നടന്നത്.
കാളിയാർ സി.ഐ എച്ച്.എൽ. ഹണി ഉൾപ്പെടെ പൊലീസ് സംഘവും ഒപ്പമുണ്ടായി. 2022 ഡിസംബർ 31നാണ് ക്രിസ്റ്റിയെ വെള്ളെള്ള് കലുങ്കിനടിയിലെ വെള്ളമുള്ള കുഴിയിൽ അവശനിലയിൽ കണ്ടത്. മരണം അപകടമല്ല കൊലപാതക ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.