കഞ്ചാവ് വളർത്തിയ കോട്ടേജ് ഉടമ അറസ്റ്റിൽ

മൂന്നാർ: വിനോദസഞ്ചാരികള്‍ക്ക് വിൽക്കാന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടു വളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍ ഇക്കാനഗറില്‍ ലൈറ്റ് ലാൻഡ് കോട്ടേജ് ഉടമ ഫ്രാന്‍സിസ് മില്‍ട്ടനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടേജ് പരിസരത്ത് ഷീറ്റുകൾ കൊണ്ട് മറച്ച് കഞ്ചാവ് ചെടി വളർത്തിയതാണ് പൊലീസ് കണ്ടെത്തിയത്. മൂന്നാർ എസ്.എച്ച്.ഒ കെ.പി. മനേഷിന്‍റെ നിർദേശാനുസരണം എസ്.ഐ എം.പി. സാഗറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടകക്ക് നല്‍കുന്ന കോട്ടേജില്‍ സഞ്ചാരികളുടെ തിരക്ക് ദിനംതോറും വർധിച്ചിരുന്നു.

സൗകര്യങ്ങള്‍ കുറവാണെങ്കിലും ഇതരസംസ്ഥാനത്തുനിന്ന് നിരവധിയാളുകളാണ് കോട്ടേജില്‍ താമസത്തിന് എത്തിയിരുന്നത്. ഇതേക്കുറിച്ചുള്ള സംശയത്തെ തുടർന്നാണ് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുള്ളത്. കഴിഞ്ഞ ദിവസം പൊലീസ് കോട്ടേജിൽ രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു.

വെള്ളിയാഴ്ച സന്ദര്‍ശകരുടെ തിരക്കേറാന്‍ കാരണം അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധിച്ചാണ് കഞ്ചാവ് വില്‍പന ഉണ്ടെന്ന് കണ്ടെത്തിയത്. പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായും കണ്ടെത്തി.

Tags:    
News Summary - Cottage owner arrested for growing cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.