വണ്ണപ്പുറം: വിവാഹമോചനത്തിന് കേസ് കെടുത്ത് സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയേയും അമ്മയേയും യുവതിയുടെ ഭര്‍ത്താവ് ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി. ഇവരുടെ വീട്ടില്‍ കയറരുതെന്ന തൊടുപുഴ ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സംഭവം. യുവതി തൊടുപുഴ ഡിവൈ.എസ്.പി.ക്ക് പരാതി നല്കി.
ഒടിയപാറ മാട്ടൂക്കാരന്‍ അരുണിനെതിരെയാണ് യുവതിയും അമ്മയും പരാതി നല്‍കിയത്. ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം. വീട്ടില്‍ എത്തിയ ഇയാള്‍ യുവതിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും തടയാന്‍ശ്രമിച്ച യുവതിയെ മർദിക്കുകയുമായിരുന്നു. ഇരുവരും തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടും കേസെടുക്കാന്‍ കാളിയാര്‍ ഇന്‍സ്പെക്ടര്‍ തയാറായില്ലെന്ന് പരാതിക്കാർ പറഞ്ഞു. പരാതിയില്ലെന്ന് എഴുതിവാങ്ങിയതായും ഇത് സംബന്ധിച്ച് അന്വേഷിക്കാൻ വിളിച്ച പൊതുപ്രവര്‍ത്തകനോട് മാശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. എന്നാല്‍, കുടുബ പ്രശ്നമായതിനാല്‍ സൗഹാര്‍ദപരമായി ചര്‍ച്ചചെയ്ത് തീര്‍ക്കുകയാണ് ഉണ്ടായതെന്നും കേസ് എടുക്കണമെന്ന് ഇവർ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.