കേ​ര​ള ബാ​ങ്കി​ന് മു​ന്നി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ച്ച ചി​ന്താ​മ​ണി ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വു​മാ​യി

ജോലിക്കായി ബാങ്കിന് മുന്നിൽ നിരാഹാരവുമായി യുവതി

ചെറുതോണി: തൊഴിലാളി ദിനത്തിൽ കേരള ബാങ്കിന്റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ സമരം ആരംഭിച്ച് മുൻ പാർട്ടൈം സ്വീപ്പർ. ഇടുക്കി പാറേമാവ് മോഹനവിലാസത്തിൽ എം.എസ്. ചിന്താമണിയാണ് ജോലി നിഷേധിച്ചെന്ന് ആരോപിച്ച് മരണംവരെ നിരാഹാരം ആരംഭിച്ചത്.

ജില്ല ബാങ്കിലെ പാർട്ടൈം സ്വീപ്പറായി ജോലിചെയ്തുവരുമ്പോഴാണ് പിരിച്ചുവിട്ടത്. തുടർന്ന് ഏറെവർഷം നിയമപോരാട്ടം നടത്തിയ ഇവർ സഹകരണ ട്രൈബ്യൂണലിൽനിന്ന് ജോലിയിൽ തിരിച്ചുകയറുന്നതിന് അനുകൂല വിധി സമ്പാദിച്ചു.

2018ൽ സഹകരണ ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ ബാങ്ക് തയാറാവാത്ത സാഹചര്യത്തിലാണ് നിരാഹാര സമരം. തനിക്ക് ശേഷം ജോലിയിൽ വന്നവരും മുമ്പ് ജോലി ചെയ്തിരുന്നവരും ഇതേ തസ്തികയിൽ സ്ഥിരപ്പെട്ടപ്പോൾ തന്നെ ബാങ്ക് അവഗണിക്കുകയായിരുന്നു എന്ന് ചിന്താമണി പറയുന്നു. 

Tags:    
News Summary - Young woman fasting in front of the bank for work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.