റിയോണ
Posted On
date_range Updated On
date_range നാടിനഭിമാനമായി റിയോണ റോബിൻ
ചെറുതോണി: ബംഗളൂരുവിൽ നടന്ന ദേശീയ മിനിത്രോബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടിയ റിയോണ റോബിൻ അഭിമാനമായി.
ചേലച്ചുവട് ഇണ്ടത്തിൽ റോബിന്റെയും ലിൻസിയുടെയും മകളാണ്. പഴയ വിടുതി ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. നിർധന കുടുംബത്തിൽനിന്ന് വന്ന റിയോണ പരിമിതികൾക്ക് നടുവിൽ നിന്നാണ് നേട്ടം കൈവരിച്ചത്. ശർമ്മിള ബാദുരിയാണ് കോച്ച്. കഴിഞ്ഞ തവണ കൊല്ലത്ത് വെച്ചു നടന്ന സംസ്ഥാനതലമത്സരത്തിലും റിയോണ മെഡൽ നേടിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.