ചെറുതോണി ടൗണില്‍ വീണ്ടും തെരുവുനായ് ആക്രമണം

ചെറുതോണി: ടൗണില്‍ വീണ്ടും തെരുവുനായ് ആക്രമണം. വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുതോണിയില്‍ കട തുറക്കാനെത്തിയ ജീവനക്കാരനാണ് കടിയേറ്റത്.സമീപത്ത് നിന്നവരെയും കടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടിമാറി. ഒരുമാസം മുമ്പ് മേഖലയില്‍ 10പേര്‍ക്ക് കടിയേറ്റിരുന്നു.

വെള്ളിയാഴ്ച കടിയേറ്റ യുവാവും മെഡിക്കല്‍ കോളജില്‍ ചികിത്സതേടി.കഴിഞ്ഞമാസം മുരിക്കാശ്ശേരിയില്‍ പേപ്പട്ടിയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചിരുന്നു.

ജില്ല ആസ്ഥാന മേഖലകളിലെ വാഴത്തോപ്പ്, തടിയമ്പാട്, കരിമ്പന്‍, കഞ്ഞിക്കുഴി, മരിയാപുരം, മുരിക്കാശ്ശേരി മേഖലകളില്‍ കൂട്ടമായി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും സ്കൂള്‍ വിദ്യാർഥികളെയും നാട്ടുകാരെയും കടിക്കുന്നതും പതിവായിരിക്കുകയാണ്. ത്രിതല പഞ്ചായത്ത് പ്രതിനിധികളും സര്‍ക്കാറും ഇടപെട്ട് തെരുവുനായ് ശല്ല്യം തടയുന്നതിന് നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags:    
News Summary - street dog attack in Cheruthoni town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.