ചെറുതോണി: ജില്ല ആസ്ഥാനമുൾപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നതും മോട്ടോറുകൾ കത്തുന്നതുമാണ് കാരണം.
ചെറുതോണി അണക്കെട്ടിന് സമീപം പ്രധാന പൈപ്പ് പൊട്ടിയതിനാൽ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തിലും മരിയാപുരം പഞ്ചായത്തിന്റെ ഏതാനും വാർഡിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജലവിതരണം നിലച്ചിരുന്നു. ഇതോടെ കലക്ടറേറ്റ്, പാറേമാവ് ഗവ. ആയുർവേദ ആശുപത്രി, ചെറുതോണി ടൗൺ, തടിയമ്പാട്, കരിമ്പൻ എന്നിവിടങ്ങളിൽ കുടിവെള്ളമില്ലാതെ നാട്ടുകാർ വലഞ്ഞു. മുൻപരിചയമോ യോഗ്യതയോ ഇല്ലാത്തവരെയാണ് ഭൂരിപക്ഷം പമ്പ്ഹൗസുകളിലും നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മോട്ടോറുകൾ കത്തി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പമ്പ് ഹൗസുകളിൽ ഉണ്ടായത്. മോട്ടോറുകൾ നന്നാക്കിയ വകയിലും പൈപ്പുകൾ മാറിയിട്ട വകയിലും നഷ്ടം ലക്ഷങ്ങളാണ്.
ചില ഇടനിലക്കാർ വഴി വില കുറഞ്ഞ പൈപ്പുകൾ കൂടിയ വിലയ്ക്ക് വാങ്ങി മാറിയിടുന്നതും പതിവാണ്. ജില്ല ആസ്ഥാനത്ത് രണ്ടുദിവസം കുടിവെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിലായിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.