ചെറുതോണി: വീട് കുത്തിത്തുറന്ന് ഒന്നര പവൻ സ്വർണാഭരണങ്ങളും 35,000 രൂപയും കവർന്നു. ഇടുക്കി നായരുപാറക്ക് സമീപം ഡബിൾ കട്ടിങ്ങിൽ തോണിപ്പാറയിൽ ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഭാര്യ മകൾക്കൊപ്പം വിദേശത്തായതിനാൽ ആന്റണി തനിച്ചായിരുന്നു താമസം. നാലുദിവസം മുമ്പ് ആന്റണി പാലായിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങിവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവാതിലിന്റെ താഴ് പൊട്ടിച്ച നിലയിലായിരുന്നു.
അലമാരയും മേശയും മറ്റുപകരണങ്ങളുമെല്ലാം തകർത്ത് സാധനങ്ങൾ വലിച്ചു വാരിയിട്ടിരുന്നു. വീട് പരിശോധിച്ചപ്പോഴാണ് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായത്.
തങ്കമണി പൊലീസ് അന്വേഷണം ആംരംഭിച്ചു. വീടിനെക്കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. പലരെയും ചോദ്യംചെയ്തെങ്കിലും തെളിവ് ലഭിച്ചില്ല. ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.