പഞ്ചായത്ത്​ ഓഫിസിന്​ മുന്നിൽ സമരംചെയ്യുന്ന ജോസ് തുങ്ങാല

സ്ഥാനാർഥിയുടെ ഒറ്റയാൾ സമരം

ചെറുതോണി: കഞ്ഞിക്കുഴി വില്ലേ​ജ്​ ഓഫിസ് ചേലച്ചുവട്ടിലേക്ക്​​ മാറ്റാൻ നീക്കംനടക്കുന്നതായി ആരോപിച്ച്​ പഞ്ചായത്ത്​ ഒാഫിസിന്​ മുന്നിൽ മുൻപഞ്ചായത്ത്​ അംഗം ജോസ് തുങ്ങാലയുടെ ഒറ്റയാൾ സമരം.

കഞ്ഞിക്കുഴിയിൽ സ്മാർട്ട് വില്ലേ​ജ്​ ഒാഫിസ് പണിയുന്നതിനു സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് റവന്യൂ വകുപ്പി​െൻറ ചേലച്ചുവട്ടിലെ സ്ഥലത്ത് വില്ലേ​ജ്​ ഓഫിസിന്​ കെട്ടിടം നിർമിക്കുന്നതിന്​ നീക്കം നടക്കുന്നതായി ജോസ് ആരോപിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്തിന്​ പഴയ ബസ് സ്​റ്റാൻഡിരുന്ന സ്ഥലത്ത് കെട്ടിടം പണിയുന്നതിന്​ സൗകര്യപ്രദമായ സ്ഥലമുണ്ട്. ഇവിടെ കെട്ടിടം നിർമിക്കുന്നതിനുപകരം ചേലച്ചുവട്ടിലേക്ക്​ മാറ്റാനാണ്​ നീക്കം.

ഇതിനെതിരെ അനിശ്ചിതകാല സമരം നടത്തുമെന്ന് ജോസ് പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലേക്ക്​ തള്ളക്കാനം പത്താംവാർഡിൽ സ്ഥാനാർഥിയാണ് ജോസ്.

Tags:    
News Summary - candidates protest infront of village office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.