ccc

വാഴയില്‍ കയറിയ മൂര്‍ഖന്‍ 'പിടിയിൽ' കോട്ടയം: പൂച്ചയുമായുള്ള 'പോരിനിടെ' വാഴയില്‍ കയറിയ മൂര്‍ഖന്‍ ഒടുവില്‍ ബാഗിലായി. ഇത്തിത്താനം സ്വദേശി ഉല്ലാസിന്‍റെ വീട്ടിലാണ്​ മൂര്‍ഖൻ പാമ്പിനെ കണ്ടത്​. ഒരുമാസം മുമ്പ് വീടിന്‍റെ പരിസരത്ത്​ മൂര്‍ഖന്‍ പാമ്പിനെ കണ്ടിരുന്നു. പിന്നീട്​ കാണാതായതോടെ ഗൗരവത്തിൽ എടുത്തിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച രാത്രി വാഹനത്തിൽ കയറിയ പൂച്ചയെ ഓടിക്കാന്‍ എത്തിയപ്പോള്‍ ചീറ്റല്‍ ശബ്ദം കേട്ടുവെങ്കിലും ഒന്നും കണ്ടില്ല. പൂച്ചയെ ഓടിച്ചുവിടാന്‍ നോക്കിയിട്ടും ഓടിപ്പോകാതെ വാഴയിലേക്ക്​ നോക്കിത്തന്നെ അത്​ ഇരിക്കുന്നതുകണ്ട്​ ശ്രദ്ധിച്ചപ്പോൾ പത്തിവിരിച്ചു ചീറ്റി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടു. ഉടൻ വനം വകുപ്പിന്‍റെ അംഗീകൃത റസ്ക്യൂവറും പൊലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഷെബിനെ ഉല്ലാസ് വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി ഒന്നര മിനിറ്റില്‍ തന്നെ മൂര്‍ഖനെ പിടികൂടി റെസ്​ക്യൂ ബാഗിലാക്കി. പടം KTL SNAKE പിടികൂടുന്നതിനുമുമ്പ്​ വാഴയിൽ പത്തിവിരിച്ചുനിൽക്കുന്ന മൂർഖൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.