Posted On
date_range Updated On
date_range ആറ്റിലെ പാറയിടുക്കില്‍ കാട്ടുപോത്തിെൻറ ജഡം; കുടിവെള്ളം മലിനമാകുന്നതായി ഗ്രാമീണര്‍
മറയൂര്‍: പാമ്പാറ്റിലെ പാറയിടുക്കില്‍ കാട്ടുപോത്തിെൻറ അഴുകിയ ജഡം കുടിവെള്ളം മലിനമാക്കുന്നതായി ഗ്രാമീണര്‍. കാന്തല്ലൂര്‍ പൊങ്ങംപള്ളിക്കുടിക്ക് സമീപമായാണ് കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കാട്ടുപോത്തിെൻറ ജഡം ഒഴുകിയെത്തി പാറയിടുക്കില്‍ കുടുങ്ങിനില്‍ക്കുന്നത്. ഇവിടെനിന്നാണ് കുടിയിലെ എഴുപതോളം കുടുംബാംഗങ്ങള്‍ എല്ലാത്തരം
ആവശ്യങ്ങള്‍ക്കുമായി വെള്ളം ശേഖരിക്കുന്നത്. എട്ട് ദിവസത്തിലധികമായി ജഡം ഇവിടെ കുടുങ്ങിയിട്ട്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നീക്കം ചെയ്യാന്‍ തയാറായിെല്ലന്ന് കുടിനിവാസികള്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കുവരെ വഴിവെക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം ജഡം ആറ്റില്‍നിന്ന് നീക്കം ചെയ്യണമെന്നതാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.