തൊടുപുഴ ടൗണിൽ ആനക്കുട്​ ഭാഗത്ത്​ ടയർ കടയിലുണ്ടായ തീപിടിത്തം

തൊടുപുഴയിൽ വൻ തീപിടിത്തം

തൊടുപുഴ: നഗരത്തില്‍ ടയര്‍കടയിൽ തീപിടിത്തം. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ ആനക്കൂട് കവലക്ക്​ സമീപം പ്രവര്‍ത്തിക്കുന്ന ടയര്‍ വ്യാപാര സ്ഥാപനത്തിലാണ്​ തീ പിടിത്തമുണ്ടായത്​.

ഇതിന് എതിര്‍വശത്തായി പെട്രോള്‍ പമ്പുമുണ്ട്​. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഉടമ കടയടച്ചുപോയതിനു ശേഷമാണ് അഗ്നിബാധയുണ്ടായത്. കടയില്‍ നിന്നും പുക ഉയരുന്നതുകണ്ട സമീപവാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

തൊടുപുഴ ഫയര്‍‌സ്​റ്റേഷനില്‍നിന്ന്​ രണ്ടു യൂനിറ്റും കല്ലൂര്‍ക്കാടുനിന്ന്​ ഒരു യൂനിറ്റും അഗ്​നി രക്ഷസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പുകയെത്തിയെങ്കിലും തീ പടരാതെ ഫയര്‍ഫോഴ്‌സ് നിയന്ത്രിച്ചു. ലക്ഷങ്ങളുടെ നഷ്​ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.

Tags:    
News Summary - big fire in thodupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.