എക്​സൈസ്​ സംഘം തൊടുപുഴ വെങ്ങല്ലൂർ സിഗ്​നലിന്​ സമീപം വാഹനം തടഞ്ഞ്​ പിടികൂടിയ കഞ്ചാവ്​പൊതികൾ -കഞ്ചാവുമായി പിടിയിലായ ഹാരിസ്​ നാസർ

തൊടുപുഴയിൽ വൻ ലഹരിമരുന്ന് വേട്ട ; 50 കിലോ കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടി

തൊടുപുഴ: കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും 12 കുപ്പി ഹഷീഷ് ഓയിലും തൊടുപുഴയിൽ എക്സൈസ് അധികൃതർ വാഹന പരിശോധനയ്ക്കിടെ പിടികൂടി. കാറിലുണ്ടായിരുന്ന കരിമണ്ണൂർ നെയ്യശ്ശേരി ഇടണക്കൽ ഹാരിസ്​ നാസറിനെ(25) കസ്​റ്റഡിയിലെടുത്തു.

വെങ്ങല്ലൂർ-കോലാനി ബൈപാസിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് ഹാരിസ് കാർ നിർത്താതെ പോയി. പിന്തുടർന്നെത്തിയ എക്സൈസ് വെങ്ങല്ലൂർ സിഗ്​നലിന് സമീപം കാർ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തി​െൻറ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തൊടുപുഴ സ്വദേശിക്ക് കൈമാറാനെത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. കേരളത്തിന് പുറത്തുനിന്ന് എത്തിച്ചതാണ് ഇതെന്ന് എക്സൈസ് പറഞ്ഞു.

അതിനിടെ നടപടി തടസ്സപ്പെടുത്താനെത്തിയ മാർട്ടിൻ എന്നയാളെ എക്സൈസ് കസ്​റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. പിടിച്ചെടുത്ത ലഹരി വസ്​തുക്കൾക്ക്​ 25 ലക്ഷം രൂപ വിലമതിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇൻസ്പെക്ടർ എൻ.പി. സുദീപ് കുമാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.