അടിമാലി: ഇടുക്കിയില്‍ കര്‍ഷകര്‍ക്ക് പുതിയ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുന്നതിനൊപ്പം നല്‍കിയ വായ്പകൾ തിരിച്ചടയ്ക്കാന്‍ വ്യാപകമായി ജപതി നോട്ടീസ് നല്‍കുന്നതായി പരാതി. ഇതോടൊപ്പം കൊള്ള പലിശയും ഈടാക്കുന്നതായി ആരോപണമുണ്ട്. 25 ലക്ഷം രൂപ വായ്പ എടുത്ത കർഷകൻ 16 ലക്ഷം തിരിച്ചടച്ചിട്ടും വായ്പ തുകയില്‍ കുറഞ്ഞത് ഒരു ലക്ഷം മാത്രമാണെന്നാണ് പരാതി.
രാജാക്കാട് മമ്മട്ടിക്കാനം കാപ്പില്‍ ജോസ് 2018 ലാണ് വായ്പ എടുത്ത് സ്ഥലം വാങ്ങുന്നത്. 25 ലക്ഷമായിരുന്നു തുക. പ്രളയകാലത്ത് കുടിശിക ഇല്ലായിരുന്നു. കോവിഡ് സമയത്ത് അന്വേഷിച്ചപ്പോൾ സർക്കാറിന്‍റെ ഇളവുകൾ ഉണ്ടാവുമെന്നാണ് അറിഞ്ഞത്.കുറച്ച് മാസം തിരിച്ചടവ് മുടങ്ങി.
മാര്‍ച്ചില്‍ സ്ഥലം ഒറ്റിക്ക് നൽകി കുടിശിക എല്ലാം തീര്‍ത്ത് 16 ലക്ഷം തിരിച്ചടച്ചു. എന്നിട്ടും ലോണ്‍ തുകയില്‍ കുറഞ്ഞത് ഒരു ലക്ഷം മാത്രം. ലോണ്‍ ക്ലോസ് ചെയ്യാന്‍ ഇനിയും 25 ലക്ഷം വേണമെന്നാണ് ബാങ്ക് പറയുന്നത്. മാത്രവുമല്ല നാല് ശതമാനം പലിശയെന്ന് പറഞ്ഞ് നല്‍കിയ കാർഷിക ലോണില്‍ 12 ശതമാനം പലിശ ഈടാക്കിയെന്നും ജോസ് പറയുന്നു.
ഈ സ്ഥലമാണ് ഇപ്പോള്‍ ജപ്തിചെയ്യാന്‍ ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സ്ഥലം ഒറ്റിക്ക് നൽകി വാടക വീട്ടിലാണ് ജോസും കുടുംബവും കഴിയുന്നത്. ഇടുക്കിയിൽ നിലനില്‍ക്കുന്ന ഭൂ പ്രശ്നങ്ങളെ തുടര്‍ന്ന് മുമ്പ് നല്‍കിയ ലോണുകളെല്ലാം തിരിച്ചടപ്പിക്കുന്നതിനുള്ള നടപടികളാണ് ബാങ്കുകള്‍ സ്വീകരിച്ച് വരുന്നത്.പുതിയ ലോണുകളാകട്ടെ നല്‍കുന്നുമില്ല. കര്‍ഷകെൻറ പട്ടയഭൂമി ഈട് വച്ച് വായ്പ എടുക്കാനും കഴിയാത്ത അവസ്ഥയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.