ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിന്റെ കിളിയാർകണ്ടം മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗം ഉപ്പുതോട്ടിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാടുകൾ വെട്ടി വൃത്തിയാക്കി. ഉപ്പുതോട് മഹാത്മാ സ്വയം സഹായസംഘം, എച്ച്.ആർ.സി ലൈബ്രറി, പ്രതിഭ ലൈബ്രറി , എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാടുകൾ തെളിച്ച് സഞ്ചാരയോഗ്യമാക്കിയത്. പൊതുമരാമത്ത് അധികൃതരോട് പലതവണ പറഞ്ഞിട്ടും ഇക്കാര്യം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേജർ ഡിസ്ട്രിക്ട് റോഡുകളിൽ ഒന്നാണിത്. കിളിയാർ കണ്ടം മുതൽ പുളിഞ്ചോട് വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് കാടുമൂടിയത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയായിരുന്നു.
എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകി കടന്നുപോകുവാനും , കാൽനടക്കാർക്കുമെല്ലാം റോഡുവക്കിലെ കാട് വലിയ ദുരിതമായി മാറിയതോടെയാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കാട് വെട്ടി തെളിക്കാൻ തീരുമാനിച്ചത്.
ഭാരവാഹികളായ സണ്ണി പുൽകുന്നേൽ, വിജയൻ കല്ലിങ്കൽ, ബേബി ചൂരക്കുഴി, വി എം ജോസഫ്, സാന്റോ നെല്ലേടത്ത്, മെൽവിൻ മാത്യു, ജിമ്മി പള്ളിക്കുന്നേൽ,ജോസ് താന്നിക്കൽ, ജോയ് പറപ്പള്ളിൽ, ബേബി മൈലാങ്കൽ സുധാകരൻ കൈപ്പടയിൽ ഉൾപ്പെടെ നിരവധിപേർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.