തൊടുപുഴ: കോവിഡ് ചികിത്സക്കുശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.ജെ. ജോസഫിെൻറ അസാന്നിധ്യം പ്രവർത്തകർക്കും അണികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ പ്രചാരണ രംഗത്ത് സജീവമായി മകൻ അപു. ജോസഫിെൻറ പ്രസംഗശൈലിയും പാട്ടും കടമെടുത്താണ് അപു കളംപിടിക്കുന്നത്. കോവിഡ് ചികിത്സ കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് ജോസഫ് മടങ്ങിയെത്തിയെങ്കിലും രണ്ടുദിവസം തുടർനിരീക്ഷണം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവർത്തകർക്കൊപ്പം വോട്ടഭ്യർഥിച്ച് പ്രചാരണങ്ങളിൽ സജീവമാകാൻ അപുവും ഇറങ്ങിയത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലടക്കം പ്രാസംഗികനായും അപു പ്രത്യക്ഷപ്പെടുന്നുണ്ട്.
താൽക്കാലികമാെയങ്കിലും പിതാവിെൻറ അസാന്നിധ്യം അറിയിയാതിരിക്കാനാണ് പ്രചാരണ രംഗത്ത് സജീവമായി ഇറങ്ങിയതെന്ന് അപു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പെങ്കടുത്തു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിെൻറ സ്റ്റിയറിങ് കമ്മിറ്റി അംഗമായിരുന്ന അപു, പാർട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സെൻറർ വൈസ് ചെയർമാനുമായും പ്രവർത്തിക്കുന്നുണ്ട്.
പങ്കെടുക്കുന്ന കൺവെൻഷനുകളിലെല്ലാം പ്രവർത്തകരിൽ വലിയ ആവേശമാണ് ദൃശ്യമാകുന്നത്. കൂടാതെ മതമേലധ്യക്ഷൻമാരെയും പൗരപ്രമുഖരെയും സന്ദർശിച്ചതായി അപു പറഞ്ഞു.
അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഐ. ആൻറണി പ്രചാരണം ഒരു റൗണ്ട് പിന്നിട്ടു. പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കെ.ഐ. ആൻറണിയും മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടുകഴിഞ്ഞു. വിവിധ പഞ്ചായത്തുകളിലെ പര്യടനത്തിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.