അടിമാലി: െകാച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറവരെ യാത്ര ഭീതിയിൽ. ചുവടിളകി നിൽക്കുന്ന വൻമരങ്ങൾ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. രണ്ടാഴ്ചക്കിടെ പത്തിലേറെ മരങ്ങളാണ് പ്രദേശത്ത് നിലംപൊത്തിയത്. പാതിരാത്രിയായതിനാൽ ദുരന്തം പലതും ഒഴിവായി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വീതി കൂട്ടൽ ജോലി നടക്കുന്നതിെൻറ ഭാഗമായി മണ്ണെടുത്തപ്പോഴാണ് നിരവധി മരങ്ങളുടെ ചുവടിളകിയത്. ഇതിനൊപ്പം കനത്ത മഴയിൽ മണ്ണൊലിച്ചുപോയും ഭീതി വർധിപ്പിച്ചു.
2014ൽ ചീയപ്പാറ മലയിടിച്ചിൽ ദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയോട് നാട്ടുകാർ പരാതി പറഞ്ഞതോടെ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടൻ വെട്ടിമാറ്റാൻ വനംവകുപ്പിന് നിർദേശം നൽകി. പരിശോധനയിൽ 390മരം അപകടാവസ്ഥയിൽ നിൽക്കുന്നതായി കണ്ടെത്തി. കുറച്ചുമരങ്ങൾ മാത്രമാണ് വനംവകുപ്പ് വെട്ടിയത്. 20ലേറെ മരങ്ങൾ ഉണങ്ങി നിൽക്കുന്നു. 1997ൽ ആറാംമൈൽ, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. അഞ്ചാം െമെലിൽ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വലിയ മരങ്ങളും കല്ലുകളുമാണ് വീടുകളടക്കം തകർത്തത്. മരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ വനംവകുപ്പിന് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.