കാ​ട്ടാ​ന കൂ​ട്ട​ങ്ങ​ൾ ന​ശി​പ്പി​ച്ച ഏ​ല​ത്തോ​ട്ടം, ഉ​ണ​ക്ക് ബാ​ധി​ച്ച ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ഒ​ന്ന്

വേ​ന​ലി​ൽ ക​രി​ഞ്ഞ് ഏ​ല​ച്ചെ​ടി​ക​ൾ, ക​ണ്ണീ​രി​ലാ​യി ക​ർ​ഷ​ക​ർ

അ​ടി​മാ​ലി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഏ​ലം ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി. ഏ​ല​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി വീ​ഴു​ന്ന​താ​ണ് ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ വേ​ഗ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ വേ​ന​ൽ ക​ടു​ത്ത​ത്. ഡി​സം​ബ​ർ വ​രെ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഏ​ല​കൃ​ഷി​ക്ക് പ്ര​തി​സ​ന്ധി​യാ​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ഏ​ല​ച്ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ലി​ന്റെ തു​ട​ക്ക​ത്തി​ൽ ചെ​ടി​ക​ൾ ക​രി​ഞ്ഞു തു​ട​ങ്ങി​യ​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്.

ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ചെ​റു​കി​ട തോ​ട്ട​മു​ട​മ​ക​ളാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​വു​ന്ന​ത്. പ​ല​യി​ട​ത്തും ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലെ കു​ള​ങ്ങ​ളും ചെ​ക്ക്ഡാ​മു​ക​ളും വ​റ്റി​വ​ര​ണ്ടു. വേ​ന​ലി​ൽ മ​ണ്ണി​ന്റെ​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ​യും ന​ന​വ് കു​റ​ഞ്ഞ​തോ​ടെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ കീ​ട​ബാ​ധ​യും വ​ർ​ധി​ച്ചു. ഫ്യു​സേ​റി​യം ഫം​ഗ​സ് ബാ​ധ​മൂ​ലം ഏ​ല​ച്ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ കാ​ട്ടാ​ന കൂ​ട്ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഇ​റ​ങ്ങു​ന്ന​ത് ഏ​ല​കൃ​ഷി ന​ശി​ക്കു​ന്ന​തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യി. ഈ ​വ​ർ​ഷം മാ​ത്രം കാ​ട്ടാ​ന​ക​ൾ മൂ​ലം 250 ഹെ​ക്ട​റി​ലേ​റെ നാ​ശം ഉ​ണ്ടാ​യി. ഇ​ട​മ​ല​കു​ടി, ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ, രാ​ജ​കു​മാ​രി, ബൈ​സ​ൺ​വാ​ലി, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ടു​ത​ൽ നാ​ശം ഉ​ണ്ടാ​ക്കി​യ​ത്.

Tags:    
News Summary - Cardamom plants burnt in summer, farmers in tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.