നെടുങ്കണ്ടം: 14ാം വയസ്സില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിനായുള്ള സമരത്തിൽ പെങ്കടുത്ത നെടുങ്കണ്ടം സ്വദേശി ഒ. ദിവാകരന് 96ാം വയസ്സില്‍ വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിൽ.
വയോധികര്‍ക്കും അംഗപരിമിതര്‍ക്കും വോട്ടവകാശം വീട്ടിലിരുന്ന് വിനിയോഗിക്കുന്നതിനുള്ള അവസരവുമായി െഡപ്യൂട്ടി കലക്ടര്‍ എസ്. ബിന്ദുവിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത് വയോധികന് അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.
വോട്ടവകാശത്തിനും സാര്‍വത്രിക വിദ്യാഭ്യാസത്തിനുമായി നടത്തിയ സമരങ്ങളുടെ ഓര്‍മകള്‍ ചികയുമ്പോള്‍ ഒ. ദിവാകരന് പ്രായം മറന്ന് ആവേശത്തിലാണ്. പട്ടം കോളനി രൂപവത്കരണ കാലഘട്ടത്തില്‍ കായംകുളത്തുനിന്ന് ഹൈറേഞ്ചില്‍ എത്തിയ ഇദ്ദേഹം, അന്ന് മുതല്‍ ഇടുക്കിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. വയോധികരുടെ അവകാശങ്ങള്‍ പുരോഗതിയിലെത്തിയതില് സന്തോഷമുണ്ടെന്നും നാട് ഇനിയും വളരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പോളിങ് ബൂത്തുകളിലേക്ക് എത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ ഇരുന്ന് തന്നെ വോട്ട്് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന് ഒരുക്കിയ അവസരമാണ് ഇദ്ദേഹം വിനിയോഗിച്ചത്. ഉടുമ്പന്‍ചോലയിലെ ആദ്യവോട്ട് രേഖെപ്പടുത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു. 80 വയസ്സിന് മുകളിലുള്ള 1507 പേരുടെയും അംഗപരിമിതരായ 334 പേരുടെയും രണ്ട് കോവിഡ് ബാധിതരുടെയും വോട്ട് വീടുകളില്‍ എത്തി രേഖപ്പെടുത്തുന്നതിെൻറ ഉദ്ഘാടനമാണ് ദിവാകരൻ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.