കുമളി: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 84 കിലോ കഞ്ചാവ് തേനി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. തേനി ജില്ലയിലെ ഓടപ്പെട്ടിയിലാണ് വൻ കഞ്ചാവുവേട്ട നടന്നത്. തേനി ഓടപ്പെട്ടി കൃഷ്ണവാധ്യാർ തെരുവിൽ ഭൂപാലൻ (29) ,കമ്പം കെ.കെ പെട്ടി സ്വദേശികളായ വിജയൻ (42), മുരളീധരൻ (41) എന്നിവരാണ് അറസ്റ്റിലായത്. മൂവരുടെയും വീടുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് കമ്പത്തുനിന്ന് 123 കിലോ കഞ്ചാവ് അധികൃതർ പിടികൂടിയത്. .......... Cap: തേനി പൊലീസ് പിടികൂടിയ കഞ്ചാവും പ്രതികളും. .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.