തൊടുപുഴ: ജില്ലയില്‍ 737 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2486 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 11 കേസുകൾ സ്ഥിരീകരിച്ചു. അടിമാലി സ്വദേശിനി (56), കൊന്നത്തടി സ്വദേശി (25), ആലക്കോട് സ്വദേശിനി (60), ആലക്കോട് അഞ്ചിരി സ്വദേശിനി (29), കരിമണ്ണൂർ ഏഴുമുട്ടം സ്വദേശി (63), കരിങ്കുന്നം സ്വദേശി (14), കുമാരമംഗലം സ്വദേശിനി (36), തൊടുപുഴ മുതലക്കോടം സ്വദേശി (44), രാജകുമാരി സ്വദേശിനി (44), കാഞ്ചിയാർ സ്വദേശി (40), കട്ടപ്പന ചപ്പാത്ത് സ്വദേശിനി (29). ---- കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 68, അടിമാലി 26, ആലക്കോട് 11, അറക്കുളം 14, അയ്യപ്പൻകോവിൽ 7, ബൈസൺവാലി 4, ചക്കുപള്ളം 28, ചിന്നക്കനാൽ 1, ദേവികുളം 7, ഇടവെട്ടി 8, ഏലപ്പാറ 8, ഇരട്ടയാർ 9, കഞ്ഞിക്കുഴി 12, കാമാക്ഷി 21, കാഞ്ചിയാർ 16, കാന്തല്ലൂർ 1, കരിമണ്ണൂർ 15, കരിങ്കുന്നം 8, കരുണാപുരം 20, കട്ടപ്പന 50, കോടിക്കുളം 3, കൊക്കയാർ 11, കൊന്നത്തടി 7, കുടയത്തൂർ 5, കുമാരമംഗലം 22, കുമളി 31, മണക്കാട് 17, മാങ്കുളം 5, മരിയാപുരം 6, മൂന്നാർ 17, മുട്ടം 3, നെടുങ്കണ്ടം 61, പള്ളിവാസൽ 3, പാമ്പാടുംപാറ 18, പീരുമേട് 9, പെരുവന്താനം 10, പുറപ്പുഴ 9, രാജാക്കാട് 7, രാജകുമാരി 5, ശാന്തൻപാറ 4, സേനാപതി 2, ഉടുമ്പൻചോല 11, ഉടുമ്പന്നൂർ 13, ഉപ്പുതറ 7, വണ്ടൻമേട് 13, വണ്ടിപ്പെരിയാർ 14, വണ്ണപ്പുറം 28, വാത്തിക്കുടി 15, വാഴത്തോപ്പ് 19, വെള്ളത്തൂവൽ 13, വെള്ളിയാമറ്റം 15. ------------------- attn p4 near leadddddd story യു.ഡി.എഫിനോടുള്ള വിശ്വാസം ജനപ്രതിനിധികൾക്കും നഷ്ടമായി -കേരള കോണ്‍ഗ്രസ്-എം നെടുങ്കണ്ടം: ജില്ലയില്‍ യു.ഡി.എഫ് നേതൃത്വത്തിന്‍റെ പരാജയമാണ് തദേശ സ്വയംഭരണ സ്ഥാപങ്ങളുടെ ഭരണമാറ്റത്തിന് കാരണമെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ല പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ പറഞ്ഞു. യു.ഡി.എഫിനോടുള്ള വിശ്വാസം ജനപ്രതിനിധികൾക്കുപോലും നഷ്ടമായി. ജനകീയ വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ തുടരുന്ന എതിര്‍പ്പ് ജനങ്ങള്‍ക്ക് യു.ഡി.എഫിനോടുള്ള മതിപ്പ് ഇല്ലാതാക്കുന്നു. ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്‍റെ വല്യേട്ടന്‍ നയവും ഭരണസ്തംഭനവും കെട്ടുറപ്പില്ലായ്മയുമാണ് ഭരണമാറ്റത്തിന് കാരണം. ഇടുക്കിയില്‍ കുടയത്തൂര്‍, വാത്തിക്കുടി പഞ്ചായത്തുകളിലെ ഭരണമാറ്റം തുടക്കമാണെന്നും കൂടുതല്‍ യു.ഡി.എഫ് ജനപ്രതിനിധികള്‍ മുന്നണിവിട്ട് എല്‍.ഡി.എഫിലേക്ക് വരുമെന്നും ജോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.