തൊടുപുഴ: ജില്ലയിലെ 14 റോഡുകളുടെ നിർമാണ പ്രവൃത്തികൾക്കുള്ള ടെൻഡർ നടപടികൾക്ക് തുടക്കം. 77.325 കി.മീ. വരുന്ന റോഡുകൾക്ക് 60.57 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കുടിയേറ്റ കാലം മുതൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ഉടുമ്പന്നൂർ -കൈതപ്പാറ-8.8 കി.മീ., കൈതപ്പാറ-മണിയാറൻകുടി - 9.7 കി.മീ. റോഡുകൾക്ക് ഉൾപ്പെടെയാണ് നിർമാണ അനുമതി. ജില്ല ആസ്ഥാന വികസനത്തിനും തൊടുപുഴ, ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനും ഈ പാത ഉപകരിക്കും.
പി.എം.ജി.എസ്.വൈ ഫേസ് -3 പദ്ധതിയിലാണ് ടെൻഡർ നടപടികൾ ആരംഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനീയർ ജൂലൈ 20ന് ഉത്തരവ് പുറപ്പെടുവിച്ചതായി എം.പി പറഞ്ഞു.ടെൻഡർ നടപടികൾ ആഗസ്റ്റിൽ പൂർത്തിയാക്കി സെപ്റ്റംബർ പകുതിയോടെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ജില്ലയിലെ സുപ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഗ്രാമീണ റോഡുകൾ വികസന രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിത്തീരും. അഞ്ചു വർഷത്തെ അറ്റകുറ്റപ്പണിക്ക് ഉൾപ്പെടെ ഈ റോഡുകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.
സാങ്കേതിക തടസ്സംമൂലം അംഗീകാരം വൈകിയിരുന്ന മ്ലാമല-ഇൻഡൻചോല-കൊടുവാക്കരണം -7.06 കി.മീ. 6.60 കോടി, വെണ്മണി-പുളിക്കത്തൊട്ടി-ആനക്കുഴി റോഡ് -6.9 കി.മീ. 6.55 കോടി, മന്നാത്തറ ജങ്ഷൻ-മണിക്കട-പഞ്ചായത്ത് കോളനി-പെരുംതൊട്ടി -3.26 കി.മീ. 3.16 കോടി എന്നീ റോഡുകൾക്ക് സംസ്ഥാനതല സാങ്കേതിക സമിതിയുടെ അംഗീകാരം ലഭിച്ചതായും ഐ.ആർ.ആർ.ഡി.എ അന്തിമ അനുമതിക്കായി സമർപ്പിച്ചതായും എം.പി അറിയിച്ചു.
അടുത്ത ഐ.ആർ.ആർ.ഡി.എ എക്സി. കമ്മിറ്റിയിൽ ഈ റോഡുകൾക്ക് അന്തിമ അനുമതി ലഭിക്കും. ഉടുമ്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന് ആവശ്യമായ സ്ഥലം പരിഹാര വനവത്കരണ പദ്ധതിയിലൂടെ വനംവകുപ്പ് വിട്ടുനൽകിയിട്ടുണ്ട്.
• കുഞ്ചിത്തണ്ണി-ഉപ്പാർ-ടീ കമ്പനി റോഡ് -3.632 കി.മീ -3.13 കോടി
• ഏലപ്പാറ-ഹെലിബറിയ-ശാന്തിപ്പാലം റോഡ് -7.750 കി.മീ -16.81 കോടി
• കാവക്കുളം-കോലാഹലമേട്, 6.74 കി.മീ -4.39 കോടി
• മാങ്കുളം-താളുങ്കണ്ടം-വേലിയാംപാറ-വിരിഞ്ഞപാറ റോഡ് -3.38 കി.മീ -2.89 കോടി
• പള്ളിക്കുന്ന്-ചേരിയാർ-മാങ്കുന്നേൽപടി റോഡ് -3.90 കി.മീ -3.25 കോടി
• വെണ്മണി-പള്ളിക്കുടി-പട്ടയക്കുടി- മീനുളിയാൻ ഐ.എച്ച്.ഡി.പി- പാഞ്ചാലി-വരിക്കമുത്തൻ റോഡ് - 4.17 കി.മീ-3.52 കോടി
• ഉടുമ്പന്നൂർ-കൈതപ്പാറ റോഡ് -8.805 കി.മീ -7.80 കോടി
• പന്നിമറ്റം-കുടയത്തൂർ റോഡ്- 7.088 കി.മീ -4.60 കോടി
• കൈതപ്പാറ-മണിയാറൻകുടി റോഡ് -9.77 കി.മീ -7.08 കോടി
• പശുപ്പാറ-കരിന്തരുവി-ഉപ്പുതറ റോഡ് -3.25 കി.മീ -2.66 കോടി
• പ്രകാശ് ഗ്രാം-തേർഡ് ക്യാമ്പ്-കട്ടക്കാനം റോഡ് -4.756 കി.മീ -4.06 കോടി
• കൊടികുത്തി-നബീസപ്പാറ-തോയിപ്ര റോഡ് -3.8 കി.മീ-3.40 കോടി
• ഇടമറ്റം-ട്രാൻസ്ഫോർമർപടി-പച്ചേരിപ്പടി-രാജകുമാരി എസ്റ്റേറ്റ് റോഡ് -5.462 കി.മീ -4.19 കോടി
• വിമലഗിരി- അഞ്ചാനിപ്പടി- അമ്പലംപടി - പാണ്ടിപ്പാറ റോഡ്- 4.817 കി.മീ- 3.52 കോടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.