ഇടുക്കി@50; വിപുല പരിപാടികളുമായി ജില്ല ഭരണകൂടം

തൊടുപുഴ: ഇടുക്കി ജില്ല രൂപവത്കരണത്തി​ൻെറ 50ാം വര്‍ഷം ജില്ലയിലൊട്ടാകെ സമുചിതമായി ആഘോഷിക്കാനും അവിസ്മരണീയമാക്കുന്നതിനും ജില്ല, താലൂക്ക്തല വികേന്ദ്രീകൃത സംഘാടക സമിതികള്‍ രൂപവത്​കരിക്കുമെന്ന് മന്ത്രി റോഷി അഗസ്​റ്റിൻ പറഞ്ഞു. ഇടുക്കിയുടെ 50 വര്‍ഷങ്ങള്‍ വെബ്‌സൈറ്റും കലക്ടറേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ജനവിഭാഗത്തെയും ഉള്‍പ്പെടുത്തിയ ആഘോഷങ്ങളായിരിക്കും സംഘടിപ്പിക്കുക. സുവർണജൂബിലി വാര്‍ഷികാഘോഷത്തി​ൻെറ ഭാഗമായി ലോ​േഗായും വികസന മുദ്രാവാക്യവും അവതരിപ്പിക്കും. ഇടുക്കി ഫെസ്​റ്റ്​, ഇടുക്കി ഇന്നലെ-ഇന്ന്-നാളെ രൂപരേഖ, വൈവിധ്യമാര്‍ന്ന കാര്‍ഷിക-സുഗന്ധവ്യഞ്ജന പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലയെ ഇന്നത്തെ നിലയിലെത്തുന്നതിന് പ്രയത്‌നിച്ച ജനപ്രതിനിധികളെയും ജീവനക്കാരെയും പ്രമുഖരായവരുമായ 50 പേരെ കണ്ടെത്തി ആദരിക്കും. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. വരും തലമുറക്ക് നല്ല കാഴചപ്പാട് നല്‍കാന്‍ കഴിയുന്ന മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന വിധത്തിലുള്ള വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ ഷീബ ജോര്‍ജ് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്, എ.ഡി.എം ഷൈജു പി.ജേക്കബ്, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ഉസ്മാന്‍, വർഗീസ്​ വെട്ടിയാങ്കല്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴിക്കണ്ടം, എം.ജെ. മാത്യു​, ഷിജേവ തടത്തില്‍, വ്യാപാരികളുടെ പ്രതിനിധി എം.എസ്. ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ​TDL ROSHY മന്ത്രി റോഷി അഗസ്​റ്റി​​ൻെറ നേതൃത്വത്തിൽ ഇടുക്കി ജില്ല രൂപവത്കരണ വാർഷികം സംഘാടക സമിതി രൂപവത്കരണ യോഗം ചേർന്നപ്പോൾ .................. അഭിമുഖം തൊടുപുഴ: ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് നഴ്‌സ് (ജി.എന്‍.എം പാലിയേറ്റിവ് കെയര്‍) പെയ്ന്‍ ആൻഡ്​ പാലിയേറ്റിവ് ക്ലിനിക് (പ്രതിദിന നിരക്ക് - 780 രൂപ) ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇൻറർവ്യൂ 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ) ​െവച്ച് നടത്തുന്നു. ................. ഫാര്‍മസിസ്​റ്റ് തൊടുപുഴ: മുട്ടം ജില്ല ഹോമിയോ ആശുപത്രിയിലേക്ക് നാഷനല്‍ ആയുഷ് മിഷന്‍ ഫാര്‍മസിസ്​റ്റിനെ (പ്രതിമാസ ശമ്പളം 14000 രൂപ) നിയോഗിക്കുന്നതിനായി വാക്-ഇന്‍ ഇൻറര്‍വ്യൂ ഡിസംബർ 15ന് രാവിലെ 11ന്​ തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ) വച്ച് നടത്തുന്നു. ..................... ഡി.ടി.പി ഓപറേറ്റര്‍ ​െതാടുപുഴ: ഇടുക്കി ജില്ല മെഡിക്കല്‍ ഓഫിസ് (ഹോമിയോപ്പതി വകുപ്പ്)ന്​ കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് ഡി.ടി.പി ഓപറേറ്ററെ (സീതാലയം ക്ലിനിക്) ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വാക്-ഇന്‍ ഇൻറര്‍വ്യൂ ഡിസംബർ15ന് ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ) ​െവച്ച് നടത്തുന്നു. ഉദ്യോഗാർഥികള്‍ എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ഡി.ടി.പി കോഴ്‌സും പാസായവരും ആയിരിക്കണം. മലയാളം ടൈപ്പ്റൈറ്റിങ് നിര്‍ബന്ധം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ് എന്ന ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.