50 ദിവസം പിന്നിട്ട്​ കർഷക പ്രക്ഷോഭ ഐക്യദാർഢ്യം

തൊടുപുഴ: ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ മുനിസിപ്പൽ പാർക്കിന്​ സമീപം നടന്നുവരുന്ന ഐക്യദാർഢ്യകേന്ദ്രം 50 ദിവസം പിന്നിട്ടു. ദിവസവും വൈകീട്ട്​ നാല്​ മുതൽ നടക്കുന്ന സമരപരിപാടികളിൽ ഇരുന്നൂറിലധികം സംസ്ഥാന ജില്ല നേതാക്കൾ എത്തി ഐക്യദാർഢ്യം രേഖപ്പെടുത്തി. എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കവികൾ, സാംസ്​കാരിക പ്രവർത്തകർ, അഭിഭാഷകർ, വിവിധ കർഷക സംഘടന നേതാക്കൾ, യുവജന സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിച്ചേർന്നു. 50ാം ദിന സമരം കർഷക പ്രതിരോധസമിതി സംസ്​ഥാന കമ്മിറ്റി അംഗം പി.സി. ജോളി ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ എൻ. വിനോദ്​ കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. ഷാജി ജോസഫ്, സെബാസ്​റ്റ്യൻ എബ്രാഹം, യൂത്ത്​ലീഗ് ജില്ല പ്രസിഡൻറ്​ ടി.കെ. നവാസ്​, പി.എൻ. സീതി, സ്വതന്ത്ര കർഷകസംഘം ജില്ല പ്രസി. ടി.എം. ബഷീർ, കെ.എം. നിഷാദ്, കെ.എം. സാബു, സിബി സി.മാത്യു, ടി.ജെ. പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ​TDL karshaka prathiroda samithi തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിൽ 50ാം ദിന സമരം കർഷക പ്രതിരോധ സമിതി സംസ്​ഥാന കമ്മിറ്റി അംഗം പി.സി. ജോളി ഉദ്ഘാടനം ചെയ്യുന്നു ---------- ​TDL thirunal kodiyettam തുടങ്ങനാട് സൻെറ്​ തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസി​ൻെറ തിരുനാളിന് വികാരി ഫാ. തോമസ് പുല്ലാട്ട് കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.