35 വർഷം കയറിയിറങ്ങി; ഒടുവിൽ താലൂക്ക് ഓഫിസിന്​ മുന്നിൽ സമരവും വയോധികക്ക്​ പട്ടയം നൽകാൻ തീരുമാനം

പീരുമേട്: 35 വർഷം താലൂക്ക് ഓഫിസ് കയറിയിറങ്ങിയിട്ടും പട്ടയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വയോധിക നടത്തിയ സമരം ലക്ഷ്യം കണ്ടു. വാഗമൺ ഉളുപ്പുണി കരുതാലയം വീട്ടിൽ തങ്കക്കുട്ടിയാണ്​ (86) സമരം നടത്തിയത്. 1986ൽ തങ്കക്കുട്ടിയുടെ സ്ഥലത്തി‍ൻെറ പട്ടയ നടപടികൾ ആരംഭിച്ചെങ്കിലും 1996ലാണ്​ പട്ടയം നൽകാൻ തീരുമാനിച്ചത്​. എന്നാൽ, പട്ടയമേള മാറ്റി​വെച്ചതോടെ വിതരണം നടന്നില്ല. നടപടികൾ നിലച്ചതോടെ വീണ്ടും 2012, '15, '17 വർഷങ്ങളിൽ അപേക്ഷ നൽകിയെങ്കിലും രേഖകൾ താലൂക്ക് ഓഫിസിലില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇതിനുശേഷം സമീപങ്ങളിൽ പട്ടയം നൽകിയതായി വിവരാവകാശരേഖകളിൽ കണ്ടെത്തിയതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയവിതരണം തടസ്സപ്പെടുന്നതിന് കാരണമെന്ന് മനസ്സിലാക്കുകയും സി.എസ്.ഡി.എസ്​ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ താലൂക്ക് ഓഫിസ് പടിക്കൽ തങ്കക്കുട്ടി സമരം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് വാഴൂർ സോമൻ എം.എൽ.എ ഇടപെട്ട്​ ഉച്ചക്ക് ശേഷം തഹസിൽദാറും സംഘടന ഭാരവാഹികളുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുമ്പ് പട്ടയം നൽകാമെന്ന്​ ഉറപ്പ് ലഭിച്ചതോടെയാണ്​ സമരം അവസാനിപ്പിച്ചത്​. സി.എസ്​.ഡി.എസ്​ താലൂക്ക് പ്രസിഡന്‍റ്​ കെ.വി. പ്രസാദ്, സെക്രട്ടറി സുഭാഷ് രാജു, പ്രിയമോൾ അനീഷ്, സണ്ണി കണിയറ്റം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചിത്രവിവരണം idl_ pmd - 1 താലൂക്ക് ഓഫിസിന് മുന്നിൽ വയോധിക നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.