316 പേര്‍ക്കുകൂടി കോവിഡ്

തൊടുപുഴ: ജില്ലയില്‍ സ്ഥിരീകരിച്ചു. 17.96 ശതമാനമാണ്​ രോഗസ്ഥിരീകരണ നിരക്ക്. 169 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത എട്ട്​ കേസ്​ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവെട്ടി സ്വദേശി (37), ഇടവെട്ടി സ്വദേശിനി (26), ഉടുമ്പൻചോല സ്വദേശി (18), കരിങ്കുന്നം സ്വദേശിനി (21), തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (18), തൊടുപുഴ ഈസ്റ്റ് സ്വദേശി (21), തൊടുപുഴ സ്വദേശിനി (44), കട്ടപ്പന നരിയംപാറ സ്വദേശിനി (24) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 12, ആലക്കോട് മൂന്ന്​, അറക്കുളം രണ്ട്​, അയ്യപ്പൻകോവിൽ മൂന്ന്, ബൈസൺവാലി രണ്ട്, ചക്കുപള്ളം നാല്​, ചിന്നക്കനാൽ ഒന്ന്​, ദേവികുളം രണ്ട്, ഇടവെട്ടി അഞ്ച്​, ഏലപ്പാറ എട്ട്​, ഇരട്ടയാർ ആറ്​, കഞ്ഞിക്കുഴി ഏഴ്​, കാമാക്ഷി ഏഴ്, കാഞ്ചിയാർ എട്ട്, കരിമണ്ണൂർ 10, കരിങ്കുന്നം മൂന്ന്, കരുണാപുരം മൂന്ന്, കട്ടപ്പന 19, കോടിക്കുളം 10, കൊക്കയാർ രണ്ട്, കൊന്നത്തടി നാല്, കുടയത്തൂർ മൂന്ന്, കുമാരമംഗലം 19, കുമളി 10, മണക്കാട് 11, മാങ്കുളം ഒന്ന്, മറയൂർ ഒന്ന്, മരിയാപുരം നാല്, മൂന്നാർ ഏഴ്, മുട്ടം രണ്ട്, നെടുങ്കണ്ടം 23, പള്ളിവാസൽ ആറ്​, പാമ്പാടുംപാറ രണ്ട്, പീരുമേട് നാല്, പെരുവന്താനം അഞ്ച്, പുറപ്പുഴ രണ്ട്, രാജാക്കാട് രണ്ട്, സേനാപതി ഒന്ന്, തൊടുപുഴ 43, ഉടുമ്പൻചോല ഒന്ന്, ഉടുമ്പന്നൂർ അഞ്ച്, ഉപ്പുതറ മൂന്ന്, വണ്ടന്മേട് അഞ്ച്, വണ്ടിപ്പെരിയാർ രണ്ട്, വണ്ണപ്പുറം ഏഴ്, വാത്തിക്കുടി ആറ്​, വാഴത്തോപ്പ് രണ്ട്, വെള്ളത്തൂവൽ ഒമ്പത്​, വെള്ളിയാമറ്റം ഒമ്പത്. ഓഫിസ്​ മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണം -ചെയർമാൻ തൊടുപുഴ: ജില്ല വെക്ടർ കൺ​ട്രോൾ യൂനിറ്റിന്‍റെ ഓഫിസ്​ ജില്ല ആശുപത്രി കെട്ടിടത്തിൽനിന്ന്​ മാറ്റാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്​ അവശ്യപ്പെട്ടു. പ്രാണിജന്യ രോഗങ്ങളെക്കുറിച്ച് പഠന നിയന്ത്രണജോലി ചെയ്യുന്ന ജില്ലയിലെ ഏക സ്ഥാപനമാണിത്. ഡെങ്കിപ്പനി, മന്ത്, മലമ്പനി, സ്​ക്രബ് ടൈഫസ്​ തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണം നല്ല രീതിയിൽ നടത്തുകയും അന്തർ സംസ്ഥാന തൊഴിലാളികളുടെ മന്ത്, മലമ്പനി രോഗങ്ങൾ ക​ണ്ടെത്തി തദ്ദേശീയരിലേക്ക്​ പകരാതിരിക്കാൻ രാത്രികാല രക്തപരിശോധന അടക്കമുള്ള ജോലികളുമാണ് ഓഫിസിൽ​ നടന്നു വരുന്നത്. വെക്ടർ കൺ​ട്രോൾ യൂനിറ്റുകൾ നഗരസഭകളിലാണ് പ്രവർത്തിക്കേണ്ടതെന്ന പ്രത്യേക നിർദേശം നിലനിൽക്കുമ്പോഴാണ് ജില്ലയിൽ ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന തൊഴിലാളികളുള്ള തൊടുപുഴ നഗരസഭയിൽനിന്ന്​ പഞ്ചായത്തിലേക്ക്​ ഓഫിസ്​ കൊണ്ടുപോകാൻ ആലോചന നടക്കുന്നത്. ഓഫീസ്​ ഇവിടെനിന്ന് മാറ്റാൻ പാടില്ലെന്നും ചെയർമാൻ അവശ്യപ്പെട്ടു. മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ അഭാവം; നടപടി വേണം -പി.സി. തോമസ് തൊടുപുഴ: പല സർക്കാർ മൃഗാശുപത്രികളിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ പശുക്കളെയും മറ്റും വളർത്തുന്ന ഒരുപാട് സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിലാണെന്നും അടിയന്തര പരിഹാരത്തിന്​ സർക്കാർ തയാറാകണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു. അടിമാലിയിലും വണ്ടിപ്പെരിയാറിലുമുള്ള സർക്കാർ മൃഗാശുപത്രികളിൽ ഡോക്ടർമാരെ നിയമിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാർ നടത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന്​ പറഞ്ഞെങ്കിലും ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.