കുട്ടിക്കാനത്തിന് സമീപം
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം
പീരുമേട്: ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30പേർക്ക് പരിക്ക്. 29പേർ ബസ് യാത്രക്കാർക്കും ഒരാൾ ലോറി ഡ്രൈവറുമാണ്.സാരമായി പരിക്കേറ്റ 11പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ബുധനാഴ്ച ഉച്ചക്ക് 2.30നാണ് അപകടം.
ചങ്ങനാശ്ശേരിയിൽനിന്ന് കമ്പംമെട്ടിന് പോയ സ്വകാര്യ ബസ് ദിശതെറ്റി എതിർവശത്തുനിന്ന് വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിനി അന്നമ്മ (72), കുട്ടിക്കാനം സ്വദേശിനി ഷേബ (45) കോട്ടയം സ്വദേശിനി കുഞ്ഞമ്മ രാജൻ (65), വണ്ടിപ്പെരിയാർ സ്വദേശികളായ രാജൻ (69),
റെജി (40), ലാഡ്രം സ്വദേശി അനുമോൾ (49), തേങ്ങാക്കൽ സ്വദേശി രാജീവ് (39), തെങ്ങണ സ്വദേശി മുരുകൻ (30), തേനി സ്വദേശി അലക്സ് (18), കുമളി സ്വദേശി നാച്ചിയപ്പൻ (48), പ്രദീപ് (35) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.