തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12.81 ശതമാനം ആണ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 524 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 15, അടിമാലി 10, ആലക്കോട് ഒന്ന്, അറക്കുളം മൂന്ന്, അയ്യപ്പൻകോവിൽ രണ്ട്, ചക്കുപള്ളം നാല്, ഇടവെട്ടി മൂന്ന്, ഏലപ്പാറ ഒന്ന്, ഇരട്ടയാർ മൂന്ന്, കഞ്ഞിക്കുഴി നാല്, കാമാക്ഷി ഒന്ന്, കാഞ്ചിയാർ 14, കരിമണ്ണൂർ 10, കട്ടപ്പന 15, കോടിക്കുളം മൂന്ന്, കൊക്കയാർ ആറ്, കൊന്നത്തടി രണ്ട്, കുടയത്തൂർ മൂന്ന്, കുമാരമംഗലം രണ്ട്, കുമളി ഒന്ന്, മണക്കാട് എട്ട്, മാങ്കുളം ഒന്ന്, മരിയാപുരം അഞ്ച്, മൂന്നാർ ഒന്ന്, മുട്ടം നാല്, നെടുങ്കണ്ടം ഏഴ്, പീരുമേട് ഒന്ന്, പുറപ്പുഴ ഒന്ന്, രാജാക്കാട് രണ്ട്, രാജകുമാരി നാല്, സേനാപതി രണ്ട്, ഉടുമ്പന്നൂർ ഒന്ന്, വണ്ടിപ്പെരിയാർ നാല്, വണ്ണപ്പുറം രണ്ട്, വാത്തിക്കുടി 14, വെള്ളത്തൂവൽ ഒന്ന്, വെള്ളിയാമറ്റം ഒന്ന്. ------------- വെള്ളാപ്പള്ളി ശതാഭിഷേക മന്ദിരം തുറന്നു ചെറുതോണി: വെള്ളാപ്പള്ളി നടേശന്‍ ശതാഭിഷേക മന്ദിരവും ഗുരുമണ്ഡപവും ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി എസ്.എന്‍ സ്കൂള്‍ കെട്ടിട ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളിയും സ്കൂള്‍ അങ്കണത്തിലെ ഗുരുമണ്ഡപത്തിൻെറ ഉദ്ഘാടനം എം.എം മണി എം.എൽ.എയും നിര്‍വഹിച്ചു. 1982ൽ പ്രവര്‍ത്തനം ആരംഭിക്കുകയും ഹയര്‍ സെക്കൻഡറി സ്കൂളായി ഉയര്‍ത്തുകയും ചെയ്തതാണ് കഞ്ഞിക്കുഴി എസ്.എന്‍ സ്കൂള്‍. യോഗം പ്രസിഡൻറായി വെള്ളാപ്പള്ളി നടേശൻ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിൻെറ ആദരസൂചകമായാണ് വെള്ളാപ്പള്ളി നടേശന്‍ ശതാഭിഷേക മന്ദിരമെന്ന് പേരിട്ടത്. സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ എ.ജി തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓണ്‍ലൈനായി സന്ദേശം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ്, സ്കൂള്‍ മാനേജര്‍ സി. പി. സുദര്‍ശനന്‍, യൂനിയന്‍ വൈസ് ചെയര്‍മാന്‍ ഡോ. സോമന്‍, വൈക്കം ബെന്നി ശാന്തി, ഷാജി കല്ലാറയില്‍, ഇടുക്കി ബ്ലോക്ക് പ്രസിഡൻറ് രാജി ചന്ദ്രന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് വക്കച്ചന്‍ വയലില്‍, പി.വി. ശിവദാസ്, സ്കൂള്‍ എച്ച്.എം മിനി ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ----------- ചിത്രം TDL107 school കഞ്ഞിക്കുഴി എസ്.എന്‍ സ്കൂളിൻെറ കെട്ടിട ഉദ്ഘാടന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.