ഇടുക്കിയിൽ 16കാരി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ഇടുക്കി: കുമളിക്കു സമീപം 16 കാരി പ്രസവിച്ചു.ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്. പ്രസവ ശേഷമാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം ​വീട്ടുകാർ അറിയുന്നത്.

വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പൊലീസ് അന്വേഷണം തുടങ്ങി. സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.

Tags:    
News Summary - 16 year old girl gave birth in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.