തൊടുപുഴ: പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേവികുളം അടിമാലി ബ്ലോക്കുകളിലെ 15 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ നിരക്ഷരരെയും കണ്ടെത്തി സാക്ഷരരാക്കണമെന്ന് അഡ്വ എ. രാജ എം.എൽ.എ പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നാർ ബി.ആർ.സി ഹാളിൽ ചേർന്ന അടിമാലി, ദേവികുളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത കുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.എം. ഭവ്യ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽകരീം, പഞ്ചായത്ത് പ്രസിഡൻറുമാരായ മോഹൻദാസ്, ടി.ജെ. ഷൈൻ, വിനീത സജീവൻ, ഗണപതി അമ്മാൾ, മഞ്ജു ബിജു, ഉഷ ഹെൻട്രി ജോസഫ്, ബൈസൺവാലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൊച്ചുറാണി ഷാജി, അടിമാലി എസ്.സി. െഡവലപ്മൻെറ് ഓഫിസർ എൻ.പി. ഷൈൻ എന്നിവർ സംസാരിച്ചു. സാക്ഷരത മിഷൻ അസി. കോഓഡിനേറ്റർ ജെമിനി ജോസഫ് നന്ദി പറഞ്ഞു. TDL MUNNAR പഠ്ന ലിഖ്ന അഭിയാൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറുമാരുടെയും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെയും യോഗം അഡ്വ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു .............................. മുല്ലപ്പെരിയാർ: േകന്ദ്ര നിലപാട് ദൗർഭാഗ്യകരം -കെ.കെ. ശിവരാമൻ വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിൻെറ ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാര്‍ നിലപാട് ദൗർഭാഗ്യകരമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് അവശ്യപ്പെട്ട് സി.പി.ഐ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ മുൻകൂട്ടി അറിയിച്ച് പകൽ സമയത്ത് വെള്ളം തുറന്നുവിടാനുള്ള മര്യാദയെങ്കിലും തമിഴ്‌നാട് കാണിക്കണം. കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന മനുഷ്യരുടെ ജീവൻ പന്താടുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തുകയും ഒരു പുതിയ ഡാമെന്ന കേരളത്തിൻെറ ആവശ്യം പ്രായോഗികമാക്കുന്നതിനുള്ള സമീപനം കേന്ദ്രം സ്വീകരിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു. സി.പി.ഐ പീരുമേട് മണ്ഡലം സെക്രട്ടറി എസ്. ചന്ദ്രശേഖരപിള്ള അധ്യക്ഷതവഹിച്ചു. വാഴൂർ സോമൻ എം.എൽ.എ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ജോസ് ഫിലിപ്, ഇ.എസ്. ബിജിമോൾ, കെ.എം. ചന്ദ്രൻ, ജോസ് വടക്കേടം, എം. ആൻറണി തുടങ്ങിയവർ സംസാരിച്ചു. TDL CP1 മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.